ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
VII
മുഖവുര.


'ക്രടിച്ചേ‍‍ൎന്നിട്ടൊരുവക കളിക്ക്രട്ടർ നിന്നെപ്പിടിക്കാ-

നോടിച്ചെങ്കിൽ പടുത‍‍യൊടു നീ പിന്തിരിഞ്ഞൂന്തികത്തിൽ |

ചാടിച്ചെന്നിച്ചതുരതയെഴും പീലിയബ്ബാലകന്മാർ

പേടിച്ചോടുംപടി ഝടിതിയൊന്നുച്ചലിപ്പിച്ചിടേണം' ‌‌‌‌|| (പൂ.൨൧)

൫. അഭിജ്ഞാനവാക്യത്തീൽ -


'ഭ്രയശ്ചാഹ ത്വമപി ശയനേ കണ്ഠലഗ്നാ പുരാ മേ

നിദ്രാം ഗത്വാ കിമപി രുഭതീ സസ്വരം വിപ്രബുദ്ധാ |

സാന്തഹാസം കഥിതമസകൃൽ പൃച്ഛതശ്ച ത്വയാ മേ ‌

ദൃഷ്ടഃ സ്വപ്നേ കിതവ രമയൻ കാമപി ത്വം മയേതി ||


'ലീലാരണൃേ വിഹഗമൃഗയാലോലനായേകദാ ഞാൻ

നീലാപാംഗേ! കമപി നിഹനിച്ചീടിനേൻ നീഡജത്തേ |

മാലാൎന്നാരാൽ മരുവുമിണയെക്കണ്ടു നീ താം ച നേതും

കാലാഗാരം സപദി കൃപയാ കാതരേ! ചൊല്ലിയില്ലേ || (ഉ. ൬൮.)

ആകപ്പാടെ നോക്കുമ്പാൾ വാസ്തവകൃത്രിമങ്ങൾക്കു തമ്മി- ലുളള അന്തരം ആൎക്കും അപലപിക്കാവുന്നതല്ലെന്നു നല്ല വണ്ണം ബോധപ്പെടുന്നുണ്ടു.ഉള്ളം കവിഞ്ഞു പായുന്ന സാഹിത്യ- സുധാസമുദ്രത്തിന്റേ തരംഗപരകളാലുള്ള തള്ളൽ പൊ റുക്കാതേ വലയുന്ന കവികു‍‍ഞ്ജരന്മാരിലുള്ള വാത്സല്യത്താൽ ആ പരമകാരുണികനായ കവിവൃദ്ധൻ സന്ദേശം എന്നു ഒരു അച്ചു് വാൎത്തിട്ടു എന്നാണു പറയേണ്ടതു. ഒരു ബഹിഷ്കൃത നായ യക്ഷൻ ഒരു മേഘത്തോടു യാചിക്കുന്നു, വിരഹിതയായ തന്റെ കാന്തയ്ക്കു ദൂതു ചെന്നു പറയണമെന്നു. യക്ഷൻ ​​ എന്നാലാരാണു ? ഉദ്യാനവാപീപൎവതാദിഹാരസ്ഥാനങ്ങളുടേ അധിഷുാതൃദേവതകളിലൊന്നെന്നേ പറയാൻ പാടുള്ളു. അവ ൻേറ നാടോ, മനുഷ്യസഞ്ചാരത്തിനു അപ്പുറത്തു കിടക്കുന്ന ഹിമവാന്റേ വടക്കുഭാഗമാകുന്ന അളകാപുരി. ദൂതനായിട്ടു കിട്ടിയതു ഒരു മേഘത്തേ ആണു.യക്ഷഗന്ധൎവാദികൾ ചില സമയം മനുഷ്യസ്ത്രീകളിൽ അധിവാസം ചെയ്യുമെന്നും ആ വിവരം അവരുടെ രാജാവായ വൈശ്രവണൻ അറി‍ഞ്ഞാൽ അവരേ അതിനു ശിക്ഷിക്കുമെന്നും മറ്റും കുഞ്ഞുങ്ങളോടു നാം

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/8&oldid=150172" എന്ന താളിൽനിന്ന് ശേഖരിച്ചത്