ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഴമംഗലഭാണം ൭

                                   വ്രീളപൂണ്ടഥശിരീഷകോമളശരീരയാ
                                           മവളുഴന്നഹൊ
                                   നീളെനീളെയൊഴുകുന്നബാഷ്പമൊടു
                                      മേവിടുന്നുശയനെസദാ                (൧൫)

അതിനാൽ സ്ത്രീകളുടെ കാമാതങ്കത്തിന്റെ ചികിത്സകനായ ആർയ്യൻ പ്രിയസഖിയുടെ പ്രാണരക്ഷയ്ക്കായിട്ട പ്രയത്നം ചെയ്യണം-
വിടൻ-(വിചാരം) ആശ്ചർയ്യം ഇവൾ പറഞ്ഞ അനംഗപതാകയുടെ വൃത്താന്തവും മദനരഥൻ പറഞ്ഞ അനംഗകേതുവിന്റെ വൃത്താന്തവും ഒരു ത്രാസിലിട്ടു തൂക്കിയതുപോലെയിരിക്കുന്നു- ഇതിങ്ങിനെ തന്നെ വരേണ്ടതാണ്- എന്തെന്നാൽ ,

                                    *രമ്യംരണ്ടാളുടെയുമൊരുപോലുള്ളൊരാപ്രേമമല്ലോ
                                     സാമ്യംകൂടാത്തതിനുചെറുതുംഭംഗിയില്ലോർത്തുകണ്ടാൽ
                                     ചെമ്മേകാതൊന്നിഹകുറിയതുംമറ്റതൊട്ടേറെനീണ്ടും
                                     തമ്മിൽചേരാതെഴുമബലമാർക്കുള്ളവക്ത്രംകണക്കെ        (൧൬)

എന്നുതന്നെയുമല്ല, ഇപ്പോൾ എന്റെ ബന്ധുകാർയ്യത്തിന്റെ ഭാരം നന്നുലഘുവായിത്തീർന്നു - എന്തെന്നാൽ ,

                                    *മട്ടതന്യോന്യരാഗംപെരുകിനസുജനത്തി
                                               ന്റെസംയോജനത്തിൽ
                                     കൂട്ടിച്ചേർപ്പാൻശ്രമിക്കുന്നൊരുപുരുഷന
                                               ഹോലേശവുംക്ലേശമില്ല
                                     ഒട്ടേറെത്തക്കമായ്ക്കാറ്റതുവരുമളവിൽ
                                               ക്കായലിൽതോണിനന്നായ്
                                     വിട്ടീടുംകർണ്ണധാരന്നുടയൊരുതരമെ
                                               വ്വണ്ണമവ്വണ്ണമല്ലോ                                        (൨൭)

(പ്രകാശം) ഭദ്രേ! നിന്റെ പ്രിയസഖിയെ യോഗ്യനായ പുരുഷനിൽ അനുരാഗത്തോടുകൂടിയവളെന്നു കേട്ടിട്ട എന്റെ മനസ്സിൽ വളരെ സന്തോഷമുണ്ട-വിചാരിച്ചു നോക്കു-

                                     *മെല്ലെന്നുപൂത്തുവിലസീടിലുമെന്തുഭംഗി
                                      യില്ലിന്നുമല്ലികമുരിക്കൊടുചേർന്നുവെന്നാൽ
                                      ചൊല്ലാർന്നചൂതവരനോടഥചേർന്നുവെങ്കി
                                      ലെല്ലാമിഴിക്കുമതുതന്നെമഹോത്സവംകേൾ                     (൧൮)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/11&oldid=165873" എന്ന താളിൽനിന്ന് ശേഖരിച്ചത്