ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ മഴമംഗലഭാണം


ചിത്തനായും ദ്രവ്യം സമ്പാദിക്കുവാൻ ഒരുങ്ങിയിരിക്കുന്ന അവളുടെ അമ്മയാൽ കയ്ക്കൊള്ളപ്പെട്ടും ഒരിക്കൽപോലും അവളുടെ സ്പർശംകൂടി ലഭിക്കാതേയും ഈ വേശ്യാത്തെരുവിൽ അങ്ങോടിങ്ങോടു നടക്കുന്നു എന്നു കേൾക്കുന്നുണ്ടു - അതിനാൽ നാഗരികനും രസികനും അല്ലാതെയുള്ള ഇദ്ദേഹത്തിനെ കാണാതെ തന്നെ പൊയ്ക്കളയാം -- (കുറെ നടന്ന വിചാരിച്ചിട്ടു) ഒാ- ഇദ്ദേഹം അടുത്ത എന്റെ നേരെതന്നെ വരുന്നു. ഒന്നും സംസാരിക്കാതെ പോയാൽ അലൌകികമായിത്തീരും. - അതിനാൽ സംസയായ വാക്കുകൊണ്ടു ബഹുമാനിച്ചേക്കാം - അതുകൊണ്ടെന്തുനഷ്ടമാണു വരുന്നതു-

   (അനന്താം ഖലതിസ്വാമി പ്രവേശിക്കുന്നു)

വിടൻ - (കുറെ ഉച്ചത്തിൽ ) അല്ലയോ അല്ലയോ ! ! ശ്രേഷ്ഠതേജസ്സോടുകൂടിയ, പുതിയവസിഷ്ഠനായ ശ്രോതിയശ്രേഷ്ഠാ ! ഭവാൻ എവിടെ നിന്നു വരുന്നു? ഖലതിസ്വാമി - പ്രസൂതവതിഗൃഹത്തിൽനിന്നാണിപ്പോൾ- വിടൻ - വല്ലഭയുടെ വാസസ്ഥലം വിട്ട് അകാലത്തിൽ എവിടേക്കുപോകുന്നു? ഖലതിസ്വാമി - ഒരു വലിയ കാര്യവശാൽ ഭവാനെ കാണ്മാൻ വരികയാണ് - വിടൻ - എന്നാൽ ആ കാര്യം എന്താണ് ? പറയൂ - ഖലതിസ്വാമി - ഈ വേശ്യാത്തെരുവിൽ പ്രസൂതവതി എന്ന പ്രസിദ്ധയായ ഒരു വൃഷലിയുണ്ട്. എനിക്ക് അവളിൽ കാമം കലശലായിട്ട് അവളുടെ - വീട്ടിൽചെന്നു വിടോക്തിയാൽ ദ്വിജഗണം വേദം പഠിപ്പിച്ചു മേ കിട്ടീട്ടുക്കൂധനങ്ങളാൽജനനിയെപ്പൂജിക്കയാലൊട്ടവൾ തുഷ്ട്യാതാനൊരുനാൾ സുതാസുകൃതകർമ്മത്തിന്നുവന്നേക്കവ യ്യിട്ടെന്നായ് പ്രണയാകുലത്വമിയലുന്നെന്നെക്ഷണിച്ചീടിനാൾ വിടൻ - പിന്നെ - പിന്നെ ഖലതിസ്വാമി - അനന്തരം ഞാൻ സന്തോഷത്തോടുകൂടെ സംഭോഗസാധനങ്ങളെയും സമ്പാദിച്ച സന്ധ്യാവന്ദനാദി നിയമങ്ങളേയും കഴിച്ചു സന്ധ്യ ആയപ്പോൾ തന്നെ അവളുടെ ഭവനത്തിൽ ചെന്നപ്പോൾ അതിനുമുമ്പിൽ തന്നെ വന്നവ


-





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/16&oldid=165878" എന്ന താളിൽനിന്ന് ശേഖരിച്ചത്