ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൧൫


മാരുടെ അടുക്കൽ അവസരങ്ങളിൽ വേണമല്ലൊ ചെല്ലുവാൻ- (തിരിഞ്ഞ ചുറ്റിനടന്നുംകൊണ്ട മുമ്പിലേക്ക നോക്കീട്ട)

ചോപ്പാർന്നല്പംമുഷിഞ്ഞുള്ളൊരുവസനമുടുത്തും വലങ്കയ്യിലേന്തി കെല്പോടേശ്യാമയാംവാൾപുതിയൊരുവസനം വാമകക്ഷേധരിച്ചും ക്രോധാരക്തേക്ഷനായ്പിൻകുടുമയിളകിയും വക്രഗത്യാനിരീക്ഷി ക്കാതേതൻപാർശ്വഗന്മാരെയുമൊരുവനിതാ വേർത്തുടൻനേർത്തിടുന്നു (൩൫)

(വിചാരിച്ചിട്ട) അഃ അറിഞ്ഞു. ഇവൻ, കുലടയായ 'വസുഹാരിണി'യിൽ ഏറ്റവും പ്രണയം ഹേതുവായി അവൾക്കായിട്ട വളരെ ദ്രവ്യം കൊടുത്തു. എങ്കിലും ഒരിക്കൽപോലും ആഗ്രഹം സാധിക്കാതെ കാമക്രോധങ്ങളെകൊണ്ട അന്ധമനസ്സായിട്ട അവളെ തന്നെ അന്വേഷിച്ചും കൊണ്ട നടക്കുന്ന ഒരു പാരദേശികനാണ. ആ കുലടയുടെ സഞ്ചാരം കേതുവിന്റെ പോലെ ആർക്കും അറിവാൻ വഹിയാത്തതാണ-- അതിനാൽ ഇവൻ എന്നെ കണ്ടുവെങ്കിൽ രസമശേഷം ഇല്ലാത്ത തന്റെ കഥ കേൾപ്പിച്ച എന്റെ യാത്രയ്ക്കു വിഘ്നമുണ്ടാക്കിത്തീർക്കും-- ഇതിനാൽ ഇവൻ പൊയ്ക്കഴിയുന്നതുവരെ ഈ കേസരവൃക്ഷത്തിനു മറഞ്ഞുനിൽക്കണം--(എന്ന അപ്രകാരം നിന്നിട്ട) ആവുഃ ഇവൻ പോയി-- അതിനാൽ ഞാനും പൊകുന്നു--(എന്ന ചുറ്റിനടന്ന അവന്റെ അവസ്ഥയെ കുറിച്ച ആലോചിച്ചിട്ട) കഷ്ടം ചില ദുർബുദ്ധികൾ--

ദരിദ്രാൽനിജമായദേശമതിൽനിന്നാദ്യംപുറപ്പെട്ടുടൻ ദൂരത്തങ്ങൊരിടത്തുദീനതകലർന്നെത്തിപ്പിശാചുക്കൾപോൽ പാരംവർത്ത-----വല്ലപണിയാലുമ്മത്തരായ്ജന്മഭൂ വോരാതേബതവേശ്യകൾക്കുവെറുതെനൽകുന്നുസർവ്വസ്വവും ()

(എന്ന ചുറ്റിനടന്ന വലത്തുപുറത്തേക്കുനോക്കീട്ട) ഇതാണ സംഗീതമഞ്ജരിയുടെ ഭവനം--





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/19&oldid=165881" എന്ന താളിൽനിന്ന് ശേഖരിച്ചത്