ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൨൫


ങ്ങനെ കഴിഞ്ഞുപിന്നെ അത്യാനന്ദത്തെ ജനിപ്പിക്കുന്ന മദനോത്സവവും അങ്ങനെ കഴിഞ്ഞതിന്റെ ശേഷം-

  *മാലേയക്കുറിയെക്കവിഞ്ഞുവളരുംസ്വേദാംബുബിന്ദുക്കൾതൻ
   ജാലത്താല്പുതുമൈനിറഞ്ഞുസുരതംകൊണ്ടേറ്റമുണ്ടായിടും
   ആലസ്യംകളയുന്നതിന്നുകുതുകത്താൽഞങ്ങൾചെന്നെത്തിനാർ
   മാലിന്യംകലരാത്തവെള്ളമെഴുമിക്കാണുംകുളത്തിൽക്ഷണാൽ.  (൫൪)

അനന്തരം രസത്തോടുകൂടിയുള്ള ജലക്രീഡ ഹേതുവായി ഞങ്ങൾക്കു പിന്നെയും കാമം വർദ്ധിച്ചിട്ടു.......ഇതിനുമേലുണ്ടായവൃത്താന്തം ലജ്ജാവേശം ഹേതുവായിട്ടു പറവാൻ ഞാൻ ശക്തയാകുന്നില്ല. വിടൻ-(വിചാരം)ഈ ചേർച്ചയിലാണു മോതിരം പോയതു നിശ്ചയം-(പ്രകാശം)ഭവതി പറയുന്നതു സത്യമാണു്-അതിനാൽ ഞാൻ അധികം നിർബ്ബന്ധിക്കുന്നില്ല-നിങ്ങൾ പിന്നെ എപ്പോളാണു് ശയ്യാഗൃഹത്തിലേക്കു പോന്നതു? കൗമുദി-അതും പറയാം-ഏകദേശം ഒരു പത്തു പതിനൊന്നു നാഴിക വെളുപ്പാനുള്ളപ്പോൾ ആ കുളത്തിൽ നിന്നു കയറി ഗൃഹത്തിൽ വന്നിട്ടു-

     വടിവിൽമുലകൾനന്നായ്ചേർത്തുകെട്ടിപ്പുണർന്നും.
     തുടകൾപരമിണെച്ചുംതങ്ങളിൽചുണ്ടണെച്ചും
     സ്ഫുടരസബഹുസംഭോഗത്തിനാൽമൈതളർന്നുൽ
     ക്കടസുഖമതുനൽകുംനിദ്രയെസ്സേവചെയ്താർ.      (൫൫)

അനന്തരം ഉടനെ തന്നെ കർണ്ണദുസ്സഹമായ കുക്കുടശബ്ദവും കേട്ടു

വിടൻ-അല്ലയോ ഭദ്രേ!നിന്റെ തലവേദനയുടെ കാരണം കേട്ടുവല്ലൊ-അതിനാൽ ഇപ്പോൾ ഒരു സിദ്ധൗഷധം കൊണ്ടു ഞാൻ ചികിത്സിക്കുവാൻ തുടങ്ങുന്നു-(എന്നു മുണ്ടിന്റെ ഉള്ളിൽ നിന്നു മോതിരം എടുത്തിട്ടു തന്റെ കൈകൊ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/29&oldid=165892" എന്ന താളിൽനിന്ന് ശേഖരിച്ചത്