ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ മഴമംഗലഭാണം


ണ്ടു കൗമുദികയുടെ കൈപിടിച്ചു അതിനെ അണിവിരലിൽ ഇടുവിച്ചുംകൊണ്ട്)

     *കുറഞ്ഞോരുകാലമ്പിരിഞ്ഞങ്ങുപാരം
      പരംജാതമായ്പിന്നരംപോയിപുണ്യം
      പെരുത്താണ്ടൊരീമോതിരത്തിന്നിദാനീം
      തരത്തിൽ പെടട്ടേവിരൽച്ചേർച്ചവീണ്ടും            (൫൬)

അത്ര തന്നെയുമല്ല,

    *അരുണനഖമയൂഖമ്പൂണ്ടെഴും പേലവം നിൻ
     വിരലിതുമണിചേരുമ്മോതിരത്തോടുചേർന്ന
     വിരവൊടുകവരട്ടേകാണികൾക്കുള്ളൊരുൾക്കാ
     മ്പരിയമലരൊടൊക്കുംവല്ലിതൻ പല്ലവം പോൽ      (൫൭)

(വിചാരം)ഹേഃ-ഇവളുടെ മനസ്സിലെ സന്തോഷം മുഖത്തു പ്രകാശിക്കുന്നു-എങ്ങിനെയെന്നാൽ-

    *വടിവോടുവിളങ്ങിടുന്നു ഗണ്ഡം
     വിടരുന്നൂബതനീണ്ടകണ്ണുരണ്ടും
     സ്ഫുടമായിതുകാൺകവേകഥിപ്പാൻ
     തുടരുമ്പോലിളകുന്നുതെല്ലുചുണ്ടും                 (൫൮)

കൗമുദിക-

    *അനവദ്യവാഗ്മിധനദൻഭവാനെയി
    ജ്ജനമദ്യനന്മൊഴികൾകൊണ്ടുമെങ്ങിനെ
    ധനമേകിയുംജലകണേനസാഗര
    ത്തിനെയെന്നപോലഴകിലാദരിച്ചിടും                 (൫൯)

അഥവാ-

   *ചൊവ്വോടിതിൻപകരമായുപകാരമൊന്നും
    ചെയ്വാനുമില്ലപുനരെങ്കിലുമിത്രമാത്രം
    ആവാമിനിക്കതുരചെയ്തിടുവൻ കൃപയ്ക്കു
    ള്ളാവാസനിൻ കരഗതം മമ യൗവ്വനംകേൾ          (൬൦)

വിടൻ-ഇനി ഇതിൽ പരമായിട്ടെന്താണു പ്രത്യുപകാരമുള്ളതു?

   *അല്പപുണ്യനു ലഭിക്കയില്ലകേൾ
    കെൽപ്പെഴുന്നൊരുകടാക്ഷവുംതവ
    അപ്പൊളിപ്രനയമാർന്നചേർച്ചയെ
    ന്നുല്പലാക്ഷിയുരചെയ്തിടേണമോ                 (൬൧)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/30&oldid=165894" എന്ന താളിൽനിന്ന് ശേഖരിച്ചത്