ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦ മഴമംഗലഭാണം


വിടൻ-എയ് അങ്ങിനെ ഒന്നും വേണ്ട.ഈ അനുചിതപ്രവൃത്തി കൊണ്ടുതന്നെ മതിയായി.മുടങ്ങിയ കർമ്മത്തിന്റെ പ്രായശ്ചിത്തം ചെയ്വാനായിട്ടു നിങ്ങൾ അകത്തേക്കു പൊയ്ക്കൊൾവിൻ ഞാൻ പോകുന്നു .ഈ ആശീസ്സിനെ വാങ്ങുകയും ചെയ്വിൻ.

            വീതശങ്കമിഹ കോകവൃത്തിയെ
            ചെയ്തുകൊണ്ടഴകിൽ നിങ്ങളിങ്ങനെ
            സ്ഫീതസൊഉഖ്യമൊടുവാഴ്കനിത്യവും
            ജാതമാകരുതുവിഘ്നമീവിധം.     (൬൭)

(രണ്ടാളും പോകുന്നു)

വിടൻ-ഹെഃ ഇവർ ചിരിച്ചും കൊണ്ടു അകത്തേക്കു തന്നെ പോയി.പോകതന്നെ-(ചുറ്റിനടന്നു മുമ്പിലേക്കു നോക്കീട്ടു)ഹെഃപ്രമദവതിയുടെ പ്രഥമപുത്രിയായ മദനവതി എന്റെ നേരേ വരുന്നു.ആശ്ചര്യം-നൂതനഗർഭത്തിന്റെ ആരംഭം ഹേതുവായിട്ടു ഇവളുടെ അംഗങ്ങൾ അതിരമണീയങ്ങളായിരിക്കുന്നു.-എങ്ങനെയെന്നാൽ-

        ഗണ്ഡേതെല്ലുവിളർച്ചയുണ്ടുമിഴികൾക്കാലസ്യവും പോർമുല-
        ക്കണ്ണിൽ ചാരുകറുപ്പുമുണ്ടുചെറുതായ്വീർത്തോരുമധ്യസ്ഥലേ
        തിണ്ണം മൂന്നുലകുംജയിക്കുമലർബാണന്നുള്ളൊരാഞാണതിൽ
        വണ്ണം ഹന്തതെളിഞ്ഞുമങ്ങിനെ പരം കാണുന്നു രോമാവലീ (൬൮)
            (അനന്തരം മദനവതി പ്രവേശിക്കുന്നു)

വിടൻ-ഹേഃഇവൾ അടുത്തു വന്നു കഴിഞ്ഞു.ഭവതി എവിടെ നിന്നാണു വരുന്നതു? മദന- ഇപ്പോൾ എന്റെ ഭവനത്തിൽ നിന്നു തന്നെയാണു. വിടൻ-ഗർഭിണിയായ ഭവതിയെക്കണ്ടിട്ടു ഇപ്പോൾ ഞാൻ സന്തോഷത്തിന്റേയും സന്താപത്തിന്റേയും മധ്യത്തിലാണു വർത്തിക്കുന്നതു-എന്തെന്നാൽ,

              *സന്താനമുണ്ടായ്വരുമെന്നതോർത്തു
               സന്തോഷമുൾക്കമ്പിലുദിച്ചിടുന്നു.
               ചിന്തുന്ന താരുണ്യ വിനാശമോർത്തു
               സന്താപവുംമേവളരുന്നു ചിത്തേ     (൬൯)

മദന-ഇതു സ്നേഹലക്ഷണം തന്നെയാണു വിടൻ-ആകട്ടെ ഇതു എത്രാമത്തെ മാസമാണു-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/34&oldid=165898" എന്ന താളിൽനിന്ന് ശേഖരിച്ചത്