ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൩൧


മദന-പിരക്കുന്നതു അഞ്ചാമത്തേതാണേ. വിടൻ-(ചിരിച്ചുംകൊണ്ടു)കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ മാസങ്ങളെക്കൊണ്ടു അപ്പോൾ നടക്കുന്ന മാസത്തെ പറയുന്നതു എല്ല സ്ത്രീകളുടെയും സമ്പ്രദായമാണല്ലൊ. മദന-അമ്മയുടെ വാക്കിനെ അതിക്രമിക്കരുതല്ലൊ. വിടൻ-എന്നാൽ ഞാനും അമ്മ പറയേണ്ടതിനെക്കുറിച്ചു പറയാം-

   *ചെറുതൊന്നുവീർത്തവയറുമ്പരംകറു
    ത്തൊരുചൂചുകങ്ങളെഴുമാക്കുചങ്ങളും
    അരിയോരുചേലയുടെ തുമ്പുകൊണ്ടുനീ
    ശരിയായ്മറയ്ക്കുകയിമഞ്ജുഭാഷിണി!.    ( ൭൦)

മദന-അങ്ങു സ്നേഹംകൊണ്ടു അമ്മയെപ്പോലെ തന്നെയാണല്ലോ-ഞാൻ അങ്ങിനെ തന്നെ ചെയ്യാം.(അപ്രകാരം ചെയ്യുന്നു) വിടൻ-(വസ്ത്രം കൊണ്ടു മറച്ച മുലത്തടത്തിൽ കൈവച്ചിട്ടു) കുന്നൊത്തിടുന്നിക്കുളിർകൊങ്കകൾക്കു വന്നെത്തിടൊല്ലത്തല്പതിയ്ക്കമൂലം എന്നിത്രമാത്രമ്മുഹുരാഗ്രഹിച്ചീ ടുന്നുത്തമാംഗീമണിമാലികേഞാൻ (൭൧)

പിന്നെ ഭവതി എവിടേക്കു പോകുന്നു? മദന-മാകന്ദോദ്യാനത്തിലിരിക്കുന്ന ഭഗവാൻ കാമദേവനെ വന്ദിക്കുവാൻ പോകുന്നു. വിടൻ-(ചുറ്റി നടന്നു മുമ്പിലേക്കു നോക്കീട്ടു)

  • പാരമ്പുഞ്ചിരിപൂണ്ടുകണ്മുനകളാൽതാഡിച്ചുമാർഗ്ഗത്തിലു-

ള്ളോരെപ്പോൽമുലരണ്ടുമങ്ങിനെയിടത്തേക്കയ്യിനാൽ മൂടിയും പാരാതങ്ങഴിയുന്ന ചേലയെവലങ്കൈകൊണ്ടു ബന്ധിച്ചുമി ന്നാരാൽതന്നെവരുന്നൊരുത്തിമിഴികൾക്കാനന്ദമേകുന്നുമേ (൭൨)

അതിനാൽ ഇവ്വൽ ആരാണു?(വിചാരിച്ചിട്ടു)ദൂരത്തിൽ ആയിരുന്നപ്പോൾ പിടിയാനഎന്നു വിചാരിച്ചതു എരുമയായിത്തീർന്നു.എന്തെന്നൽ ഇവളെല്ലാ കാമി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/35&oldid=165899" എന്ന താളിൽനിന്ന് ശേഖരിച്ചത്