ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ മഴമംഗലഭാണം


       തരുണിയുടെയകർണ്ണത്തിങ്കലെപ്പല്ലവാല
       ങ്കരുണരുചി വിലാസംതാൻഭരിക്കുന്നിതിപ്പോൾ     (൭൭)

ഈസമയം വളരെ മനോഹരം തന്നെ-എന്തെന്നാൽ ഇപ്പോൾ,

      *വൻകേശങ്ങളിൽഗ്ഗുലുപുകച്ചുണ്ടാക്കിനൽസൗരഭം
      കൊങ്കക്കുന്നിലണിഞ്ഞുചന്ദനരസംതാംബൂലവും തിന്നുടൻ
      കൺകോണേറെമദാൽ ചുവന്നു മദനക്രീഡയ്ക്കൊരുമ്പെട്ടഹോ
      തങ്കാന്താലയമായതിൽത്തരുണിമാർപ്രായേണ പോകുന്നിതാ  (൭൮)

അഹോ തിര്യക്കുകൾ കൂടെ വിരഹാവസ്ഥ സഹിയ്ക്കാത്തതാണു, എന്തെന്നാൽ,

   *തമ്മിൽ തൻ കൊക്കിനാൽതാമരവളയമതേകുന്നുദീർഘംശ്വസിക്കു
    ന്നുൾമ്മോഹാൽപുൽകിടുന്നൂപലകുറിദൃഢമായ്രണ്ടുപക്ഷങ്ങൾകൊണ്ടും
    ചെമ്മേകണ്ണീർപൊഴിക്കുന്നിതുവളരെയഹോഭാവിവിശ്ലേഷമോർത്തി
    ട്ടിമ്മട്ടീച്ചക്രവാകദ്വയിധൃതിയെവെടിഞ്ഞെന്തുചെയ്യുന്നതില്ലാ.

(ചുറ്റിനടന്നു വലത്തുഭാഗത്തേക്കു നോക്കീട്ടു) ആശ്ചര്യംചെയ്യേണ്ടതായസ്ഥലത്തുചെന്നു.ഇതാണു അനംഗപതാകയുടെ ഗൃഹം.ഇതിലേക്കു കടക്കുക തന്നെ. (എന്ന കടക്കുന്നതായി നടിച്ചിട്ടു)ആശ്ചര്യം ഇതാ അനംഗപതാക,സായന്തനസ്നാനം ഹേതുവായിട്ടു വിശിഷ്യസ്നിഗ്ദ്ധമായും മനോഹരമായുള്ള ശരീരത്തോടും അഗ്രങ്ങളെക്കൊണ്ടു രത്നമയമായ തിണ്ണയെ അലങ്കരിച്ചും ഇടതിങ്ങി ചുരുണ്ടിരുണ്ടു നീണ്ടുമിരിക്കുന്ന തലമുടിയോടും സൗരഭ്യത്തോടുകൂടിയ കസ്തൂരികൊണ്ടു തൊട്ടിരിക്കുന്ന അതിമനോഹരമായ ഗോപി കൊണ്ടലങ്കരിച്ചിരിക്കുന്ന നെറ്റിത്തടത്തോടും മഞ്ജുളമായി ധവളമായിരിക്കുന്ന മംഗളസൂത്രം കൊണ്ടു ശോഭിച്ചിരിക്കുന്ന കണ്ഠത്തോടും ധവളമായുമ്നേർമ്മയുള്ളതായുമുള്ള വസ്ത്രമുടുത്തിരിക്കുന്നതിന്റെ പുറമെ ഇട്ടിരിക്കുന്ന നല്ല കനകമേഖലയോടും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/38&oldid=165902" എന്ന താളിൽനിന്ന് ശേഖരിച്ചത്