ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൩൫


കൂടിയവളായി തനിക്കു ഏറ്റവും വിശ്വസ്തയായ ചിത്രലതയുമായി ഓരോന്നു പറഞ്ഞും അതി നിർമ്മലങ്ങളായ പല്ലുകളുടെ ശോഭാപുഞ്ജങ്ങൾ ഏറ്റവും കൂടിച്ചേരുകകൊണ്ടു വർദ്ധിച്ചിരിക്കുന്നവെണ്മയോടുകൂടിയ നല്ല മുല്ലപ്പൂക്കൾകൊണ്ടു മാല കെട്ടിയുംകൊണ്ടു ക്രീഡാഗൃഹത്തിന്റെ പുറന്തിണ്ണമേൽ ഇരിക്കുന്നു. (അനന്തരം മുല്ലമാല കെട്ടിക്കൊണ്ടു അനംഗപതാകയും ചിത്രലതയും പ്രവേശിക്കുന്നു. വിടൻ-ആശ്ചര്യം ഇവളുടെ ശരീരം അതിമനോഹരം തന്നെ എന്തെന്നാൽ -

  • നാരീസൃഷ്ടിക്കെഴുംതന്നിപുണതവെളിവാക്കീടുവാനേറ്റവുംസൗ

ന്ദര്യദ്രവ്യവ്യയത്താലിവളെവിധി ചമച്ചിട്ടുരക്ഷിപ്പതിന്നായ് വീരൻ കന്ദർപ്പനെത്താഞ്ചെവികവിയെവലിച്ചോരുവില്ലിൽതൊടുത്തു ള്ളോരസ്സമ്മോഹനാസ്ത്രത്തൊടുമരികിൽനിയോഗിച്ചുവെന്നോർത്തിടുന്നേൻ(൮൦)

എന്റെ സന്ദേശത്തിലുള്ള വിശ്വാസത്താൽ മന്ദീഭവിച്ചിരിക്കുന്ന മദനാതങ്കത്തോടുകൂടിയ ഇവൾ ആ അനംഗകേതുവിന്റെ വരവിനെ നോക്കിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.അതിനാൽ അടുത്തു ചെല്ലുക തന്നെ.(എന്നടുത്തുചെന്നു ചിരിച്ചും കൊണ്ട്).അല്ലയോ ഇതാ സന്ധ്യാകാലത്തിൽ ഒരതിഥി വന്നിരിക്കുന്നു.ഉചിതങ്ങളായ സൽക്കാരങ്ങളെക്കൊണ്ടു സൽക്കരിക്കണം(അനംഗപതാകയും ചിത്രലതയും കണ്ടിട്ടു എണീക്കുന്നു) ആനംഗ-ഭവാനായിക്കൊണ്ടു സ്വാഗതം.ഈ ആസനത്തിലിരിക്കൂ. വിടൻ-എന്നാൽ അങ്ങിനെയാവട്ടെ.(എന്നു ഇരിക്കുന്നു) അനംഗ-ഇതാ ഞാൻ വന്ദിക്കുന്നു.(എന്ന് നമസ്കരിക്കുന്നു) വിടൻ-*മതിയതിലേതുയുവാവിൽ

      കൊതിചെരുതാര്യേ ഭവിച്ചിടുന്നുതവ
      സതതം നിങ്കൽതന്നവ
      നധികാദരന്നയ് ഭവിക്കട്ടേ                    (൮൧)

അനംഗ-ഞാൻ ഈ അശിസ്സിനെ പരിഗ്രഹിച്ചു-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/39&oldid=165903" എന്ന താളിൽനിന്ന് ശേഖരിച്ചത്