ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൩൭

        അവികലകലകൾനിറഞ്ഞും
        കുവലയമോദത്തെനൽകിയും പാരം
        നലമോടുതാരഹാരാ
        വലിയൊടുമിവനിങ്ങുദിച്ചുവിലസുന്നു   (൮൪)

ഭവതി എന്താണു മുഖം താഴ്ത്തി പുഞ്ചിരിയിടുന്നതു?(ചിരിച്ചുംകൊണ്ട്)വളരെക്കാലമാഗ്രഹിച്ചിരുന്ന സ്ത്രീപുരുഷന്മാർ തമ്മിലെന്താണിങ്ങിനെ സംസാരിക്കാതിരിക്കുന്നത്? ചിത്രലതയും മദനരഥനും-പ്രതിപുരുഷനുള്ള്പ്പോൾ യോഗിപ്രതിയോഗികൾക്കു തമ്മിൽ സംസാരിച്ചിട്ടാവശ്യമില്ലല്ലൊ- വിടൻ-അതു ശരി-എന്നാൽ പ്രതിപുരുഷൻ പറയേണ്ടതായിട്ടുള്ളതിനെ കുറഞ്ഞോന്നു പറയുന്നു.സഖി ചിത്രലതേ!സഖേ മദനരഥ! (അനംഗപതാകയേയും അനംഗകേതുവിനേയും ചൂണ്ടിക്കാണിച്ചിട്ടു)

ഇക്കല്യാണാംഗിയുൾച്ചേർന്നിടുമിവനെരമിപ്പിക്കയും പത്തുനൂറാ- ണ്ടുൾക്കാമ്പിൽ പ്രേമമിത്തന്വിയിലിവനുപരം വായ്ക്കയും ചെയ്തിടട്ടെ വായ്ക്കുന്നസ്സൽ ഫലംചേർന്നതിസുഭഗമതായ്ത്തീർന്നിടട്ടേവിരിഞ്ചൻ നൽക്കാമൻ നിങ്ങൾ രണ്ടാളിവരുടെയുമതല്ലെന്റെയും യത്നമെല്ലാം(൮൫)

ചിത്രലതയും മദനരഥനും-സുരതഗുരുവായ ഭവാന്റെ വദനചന്ദ്രനിൽ നിന്നുണ്ടായ ഈ അനുഗ്രഹാമൃതത്തെ ഞങ്ങൾ പരിഗ്രഹിച്ചിരിക്കുന്നു. വിടൻ-(പടിഞ്ഞാട്ടു നോക്കീട്ടു)ഒഃസന്ധ്യാസമയം അതിക്രമിക്കുന്നു അതിനാൽ ഞാൻ പോകുവാൻ ആഗ്രഹിക്കുന്നു. ചിത്രലതയും മദനരഥനും-ഭവാൻ പൊയ്ക്കഴിഞ്ഞാൽ പ്രിയസഖിക്കും പ്രിയസഖന്നും മനോദുഃഖമുണ്ടാകും- വിടൻ-നിങ്ങൾ രണ്ടുപേരും അടുക്കലുണ്ടല്ലൊ- അനംഗപതാകയും അനംഗകേതുവും-പോകാതെ കഴികയില്ലെങ്കിൽ പോകേണ്ടതാണ്.അധികം നിർബ്ബന്ധിക്കുന്നതു ഭംഗിയല്ലല്ലൊ.പിന്നെ എപ്പോൾ കാണും- വിടൻ-അതും പറയാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/41&oldid=165906" എന്ന താളിൽനിന്ന് ശേഖരിച്ചത്