ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ഗോവിന്ദസിംഹൻ വാളിൻറെ മുന നിലത്തുകുത്തി നിന്നു പ്രേമഭാരത്തോടുകൂടി അതിനെ നോക്കിക്കൊണ്ടു കല്യാണിയാടു പറയുന്നു)

നോക്ക് കല്യാണി ! ഈ വാള് എത്ര ഭയങ്കരം ! എത്ര മനോഹരം ! ഇതു ചോദിക്കുന്നതെന്താന്നറിയോ?

കല്യാണി -- ഇല്ല, എന്താതു് ?

ഗോവിന്ദ -- രക്തം.

കല്യാണി -- ആരുടെ?

ഗോവിന്ദ -- മുസൽമാന്മാരുടെ.

കല്യാണി -- അച്ഛ ! മുസൽമാന്മാരോടു് അച്ഛനെന്താണിത്ര ദേഷ്യം?

ഗോവിന്ദ -- അതു നിൻറെ ജന്മഭൂമിയായ മേവാഡിനോടു ചോദിക്ക്. മുസൽമാന്മാർ എഴുനൂറു കൊല്ലത്തോളമായി ഈ സ്വതന്ത്രരാജ്യത്തെ പിടിച്ചടക്കുവാനാക്രമിച്ചുകൊണ്ടു വരുന്നു. എന്നാൽ പർവ്വതതടങ്ങളിലലച്ചു പിന്തിരിയുന്ന തിരമാലകൾ പോലെ അവരും തോറ്റു പിന്തിരിഞ്ഞു കൊണ്ടാണിരിക്കുന്നതു്. ഈ സാധുമേവാഡ് അവർക്കെന്തപരാധമാണു ചെയ്തതെന്ന് അവരോടാരെങ്കിലും ചോദിക്കുന്നുണ്ടോ? കയ്യൂക്കിൻറെ തള്ളിച്ചകൊണ്ടു മനുഷ്യനന്ധനായിത്തീരുമ്പോൾ അവനു ന്യായവുമില്ല അന്യായവുമില്ല. ആ അന്യായം തീർപ്പാൻ ഈ വാളിനേ കഴിയൂ. പക്ഷെ, കഷ്ടം! കല്യാണി! ഞാനെന്താ പറയേണ്ടേ? ഞാൻ വയസ്സനായിപ്പോയല്ലോ?

(കല്യാണി കരയുന്നു)

ഗോവിന്ദ -- എന്താ കല്യാണി! എന്തിനാ നീ കരേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/10&oldid=207781" എന്ന താളിൽനിന്ന് ശേഖരിച്ചത്