ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം.

രംഗം ഒന്നു്.

സ്ഥാനം - ഉദയസാഗരസരസ്തീരം. സമയം - ചന്ദ്രികയുള്ള രാത്രി.

(റാണാ അമരസിംഹൻ ഒരു തറമേലിരിക്കുന്നു. ഉദയസാഗരത്തിലെ തിരകളുടെ മന്ദ്രദ്ധ്വനി കേൾക്കുന്നു. അടുത്തുതന്നെ ഒരു മരക്കൊമ്പിന്മേൽ ഒരു കുയിലിരുന്നു പാടുന്നു. റാണ കണ്ണടച്ചിരുന്നുകൊണ്ടു് അതിന്റെ കളഗീതമാസ്വദിക്കുന്നു. തെല്ലു ദൂരെ ചില യുവതികൾ 'ഹോലി' യാഘോഷിച്ചാടിപ്പാടിക്കളിക്കുന്നു.) വൃന്ദാരകവന്ദ്യവേണുഗീതം വൃന്ദാവനത്തിലൊഴുകിടുന്നു ഗോപവാടത്തിൽ ആനായനാരീകുലംതന്നിൽ പരമതിമോദമുദിച്ചു - പെട്ടന്നവർ, ഒട്ടക്കഥ കാട്ടിന്നകമോടക്കുഴലൂതീടിന കൈതമൂർത്തിയെ ഹന്ത! തേടി വേഗം കൈതവമറ്റവരൊക്കെയോടി. വല്ലീഗൃഹങ്ങളിൽ ഗീതിപൊങ്ങി മാകന്ദഗന്ധത്തീലൂഴിമുങ്ങി കാടഹോ മുറ്റി- ക്കാണായ് പരം കാന്തിപൂരത്താൽ

യമുനയും കൌമുദീപൂർണ്ണം-രാധേ! മമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/132&oldid=217302" എന്ന താളിൽനിന്ന് ശേഖരിച്ചത്