ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

ന്ദരമായി ഗർജ്ജിച്ചുകൊണ്ടു ജലധാരയാൽ നമ്മ കുളുർപ്പിക്കുന്നു. അതികഠിനമായ ശൈത്യത്താൽ നാം സ്തബ്ധരാകുമ്പോൾ ഋതുരാജാവായ വസന്തമാവിർഭവിച്ചു തന്റെ സുഗന്ധിമന്ദമാരുതനെക്കൊണ്ടു ശിശിരമാകുന്ന യവനികയെ മാർജ്ജനം ചെയ്യുന്നു. പകർ തീഷ്ണതേജസ്സുകൊണ്ടു നാം പരവശരാകുന്നുവെങ്കിൽ രാത്രി അമ്മയെപ്പോലെ അടുത്തുവന്നു നമ്മുടെ ക്ഷീണിച്ചശിരസ്സിനെ അങ്കതലത്തിൽ ചേർക്കുന്നു. മായയുടെ കൃപ ഇത്രമാത്രംകൊണ്ടവസാനിച്ചിട്ടില്ല. റാണ - എന്നാൽ പിന്നെ അതിന്റെ അവസാനമെവിടെയാണു്? മാനസി - മനുഷ്യന്റെ ചിന്താസാമ്രാജ്യത്തിൽ. അച്ഛ! അവിടുന്നിപ്പോളീസരസ്സിനെ കാണുന്നുണ്ടല്ലോ? റാണ - ഉവ്വ് മകളേ ! ഞാൻ അതിനെത്തന്നെ നോക്കിക്കൊണ്ടിരിക്കയാണു്. മാനസി - ഇതിൽ ചന്ദ്രകിരണങ്ങൾ പതിയുന്നതും അവിടുന്നു കാണുന്നില്ലേ? റാണ - ഉവ്വ് മകളെ! മാനസി - അവിടേയ്ക്കതിനെ ഗ്രഹിക്കുവാൻ സാധിക്കുമോ? റാണ - ഏതിനെ?

മാനസി - ഈ ചന്ദ്രക്കിരണത്തേയും തിരത്തല്ലിന്റേ കളനാദത്തേയും. ഈ തടാകം ഇരുട്ടിൽ മറയുകയും കാറ്റു വീശാതിരിക്കയും ചെയ്യുമ്പോൾ ഈ സൌന്ദർയ്യവും ഈ സംഗീതവുമെവിടെപ്പോകുന്നു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/135&oldid=217305" എന്ന താളിൽനിന്ന് ശേഖരിച്ചത്