ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണ - എവിടെപ്പോകും? മകളെ! നീ തന്നെ പറയൂ. മാനസി - ശരിയായി പറയുവാൻ സാധിക്കയില്ലെങ്കിലും അതു നശിക്കയില്ലെന്നു നിശ്ചയം. അതെവിടെയെങ്കിലുമുണ്ടാകും. അതു വിരഹിയുടെ സ്മൃതിയിലും കവിയുടെ സങ്കല്പത്തിലും മാതാവിന്റെ വാത്സല്യത്തിലും ഭക്തന്റെ ഭക്തിയിലും മനുഷ്യന്റെ അനുകമ്പയിലും ചിതറിക്കിടക്കുന്നു. മനുഷ്യന്റെ നാനാവിധസൌന്ദർയ്യവും, സുഗന്ധം ഝങ്കാരം, നർത്തനം മുതലായ പാർത്ഥിവകിരണങ്ങളും പ്രകൃതിയുടെ വിലാസങ്ങളാണു്. അല്ലെങ്കിൽ ഈ സൌന്ദർയ്യമെങ്ങനെ അന്വർത്ഥമാകും? റാണ - മകളേ! മനുഷ്യന്റെ ഈ തുച്ഛമായ സൌന്ദര്യ്യം പറയത്തക്കതാണോ? നാമൊരുറുളച്ചോറു വായിലേക്കു കൊണ്ടുപോകുമ്പോൾ ലോകമൊട്ടുക്ക് അതിന്റെ നേരെ അത്യാർത്തിയോടുകൂടി നോക്കിക്കൊണ്ടുനിൽക്കുന്നു. ആ ഒരു ഗ്രാസത്താൽ നാം ലോകത്തെ വഞ്ചിക്കയാണോ എന്നു തോന്നും. എന്താഗ്രഹം! എന്തീർഷ്യ! എന്തു ദോഷം!

മാനസി - ഇതു മനുഷ്യരുടെ മാനസികമായ ഒരു വ്യാധിയാണു്. ഈ വ്യാധിയുണ്ടായിരുന്നില്ലെങ്കിൽ മനുഷ്യനു് അനുകമ്പയ്ക്കു സ്ഥാനവും ലഭിക്കയില്ലായിരുന്നു, ഈ വ്യാധിയില്ലെങ്കിൽ ആരുടെ ദുഃഖത്തെ ദൂരീകരിച്ചു്, ആരെ ഉദ്ധരിച്ചു്, മനുഷ്യൻ സുഖിയായിത്തീരുന്നു? അച്ഛ! ലോകത്തെ അധമമെന്നു കരുതി നാം നിരസിക്കണോ? ലോകമേറ്റവും ദയനീയമാണു്. ആ അവസ്ഥയിൽനിന്നും സമുദ്ധരിക്കേണ്ടതുമാണു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/136&oldid=217306" എന്ന താളിൽനിന്ന് ശേഖരിച്ചത്