ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ഒരു ഭാഗത്തൂടെ ചാരണന്മാരും മറ്റുഭാഗത്തുടെ സത്യവതിയും പോകുന്നു)


രംഗം മൂന്നു.

സ്ഥാനം -- ഉദയപുരത്തിൽ മേവാഡുരാജസഭ -- സമയം -- രാവിലെ.

(റാണാ അമരസിംഹൻ സിംഹാസനത്തിന്മേലിരിക്കുന്നു. അദ്ദേഹത്തിൻറെ ഇരുവശത്തും മുമ്പിലും സാമന്തന്മാരുമിരിക്കുന്നു. ഗോവിന്ദസിംഹൻ ഒരു ഭാഗത്തു നിൽക്കുന്നു)

ജയസിംഹൻ -- മഹാരാജാവേ! മേവാഡിൽ മുഗളസേന വന്നാൽ നാമെന്താചെയ്യേണ്ടതെന്നു ചോദി ക്കണോ ? യുദ്ധം തന്നെ. റാണ -- ജഹാംഗീർ ചക്രവർത്തിയുടെ കടലൊത്ത പടയോടു് ആരുടെ ബലമാശ്രയിച്ചാണ് ഈ ചെറിയ രാജ്യമെതിർക്കുന്നതു ?

ജയസിം -- മഹാരാജാവേ! ശൂരന്മാരായ ക്ഷത്രിയ ന്മാരുടെ ബലത്തെ ആശ്രയിച്ചു. കൃഷ്ണദാസ് -- ആരുടെ ബലമാശ്രയിച്ചാണു മഹാരാ ജാവിൻറെ പരേതനായ അച്ഛൻ മുഗളന്മാരോടെതി ർത്തതു ? റാണ -- അദ്ദേഹത്തിൻറെ കാർയ്യം വിട്ടുകളയു. അദ്ദഹം ഒരു മനുഷ്യനല്ലായിരുന്നു. ശങ്കര -- ആ തിരുമേനിയും ഒരു രാജപുത്രൻതന്നെ

യായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/14&oldid=207785" എന്ന താളിൽനിന്ന് ശേഖരിച്ചത്