ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

റാണി - ഞാനുമവിടത്തെപ്പോലെ ഭ്രാന്തത്തിയാണോ? റാണ - ഇതു വളരെ ഗൗരവുമുള്ള ഒരു കാര്യ്യമാണു്. ഇത്തവണ സർവ്വവും നശിക്കും. ഒന്നും ശേഷിക്കില്ല. റാണി - എന്തെങ്കിലുമായിക്കോട്ടെ. എനിക്കിതൊന്നും കേൾക്കണ്ട. വിവാഹം തീർച്ചയായുംനടക്കണം. റാണ - എങ്ങനെ? റാണി - അവിടന്നു മാർവാഡിനെ ആക്രമിക്കണം. റാണ - റാണി! ഇത്രയും കാലമായിട്ടു നീ ക്ഷത്രിയ സ്ത്രീയാണെന്നുള്ളതിനു് ഈ വാക്കെങ്കിലും പ്രമാണമായി കിട്ടി. ശക്തിയേക്കാൾ വലിയതു ഭക്തിയാണെന്നു നിനക്കറിയാമോ? യോധപുരിയിലെ രാജാവിനു ഭക്തിയുണ്ടു. നമുക്കതില്ല. നമുക്കു കേവലം ശക്തിയേയുള്ളൂ. അതിനാലതു് അവസാനിക്കാറായി. റാണി - അപ്പോൾ ഈ അപമാനം സഹിച്ചുകൊണ്ടു മിണ്ടാതിരിക്യേ? റാണ - അല്ലെങ്കിൽ പിന്നെയെന്തുചെയ്യും? വയ്യെങ്കിൽ കരഞ്ഞുകൊള്ളു, നിലവിളിച്ചുകൊള്ളു. നോക്കു! ഭക്ഷണം തൈയാറായില്ലേ? പേടിക്കാനുള്ള കാർയ്യമൊന്നുമില്ല. ഇത്തവണ സർവ്വസ്വവും നശിച്ചുപോകും. ഏതൊരു ജാതിയിലാണോ ഇത്ര നീചത്വമുള്ളതു് അതിനെ തക്ഷിക്കുവാൻ ഈശ്വരനും സാധിക്കയില്ല. പിന്നെയുണ്ടോ മനുഷ്യർക്കു? പൊക്കോളു.

റാണി - എന്നാലിതിലവിടത്തേയ്ക്കെന്തപരാധമാണുള്ളതു്?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/141&oldid=217310" എന്ന താളിൽനിന്ന് ശേഖരിച്ചത്