ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

രംഗം മൂന്നു.

സ്ഥാനം - ഉദയപുരത്തിലെ കൊട്ടാരമാളിക. സമയം - രാത്രി. (റാണാ അമരസിംഹനും സത്യവതിയും പ്രവേശിക്കുന്നു) റാണ - ഇത്തവണ യുദ്ധത്തിനു മഹാബത്തുഖാൻ വന്നിട്ടുണ്ടോ? സത്യ - ഉവ്വു്. അദ്ദേഹത്തിന്റെകൂടെ ഒരുലക്ഷത്തിലധികം സൈന്യവുമുണ്ടു. റാണ - (നെടുവീർപ്പിട്ട്) സത്യവതി! ഞാനിതു മുമ്പു തന്നെ പറഞ്ഞിട്ടുള്ളതല്ലേ? സത്യ - എന്തു്? റാണ - ഇനിയൊന്നും ശേഷിക്കില്ല, ഒക്കെയും നശിക്കുമെന്നു്. രാജപുത്രസ്ഥാനം മുഴുവൻ നശിച്ചു. മേവാഡു മാത്രം തലപൊക്കി നിൽക്കയോ? ബ്രഹ്മാവിനും ഈ സംഗതി കണ്ടുകൊണ്ടിരിക്കുവാൻ കഴിയുമോ? ഇത്തവണ മേവാഡിന്റെ, നാശമായി. സത്യവതി, നിങ്ങളെന്താണു തലതാഴ്ത്തി നിൽക്കുന്നതു്? ഇതേറ്റവും സന്തോഷിക്കേണ്ട സംഗതിയല്ലേ? സത്യവ - സന്തോഷിക്കേണ്ട സംഗതിയോ ഠാണ-സന്തോഷിക്കേണ്ട കാർയ്യമല്ലേ? ആസന്നമൃത്യുവായ മേവാഡിനു് ഇനി മരണവേദന എത്രകാലമനുഭവിക്കാം. ആ മരണവേദനയ്ക്ക് ഇത്തവണ അവസാനമുണ്ടാകും.

സത്യവ - മഹാരാജാവിത്തവണ യുദ്ധം ചെയ്യാൻ ഭാവമില്ലേ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/145&oldid=217314" എന്ന താളിൽനിന്ന് ശേഖരിച്ചത്