ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൃത്യുശയ്യയിൽ കിടന്നുകൊണ്ടു കരുണാപൂർണ്ണങ്ങളായ നയ നങ്ങളാൽ നിർന്നിമേഷം നമ്മെ വീക്ഷിച്ചുകൊണ്ടു മൃത്യു വിൻറെ ആഗമനം പ്രതീക്ഷിക്കുന്നതായി ഞാനന്നു കാണുന്നു.

കേശവ -- ഗോവിന്ദസിംഹ! നിങ്ങൾ ജീവിച്ചിരി ക്കുന്ന കാലത്തോളം മേവാഡിൻറെ ആ മഹത്വം നശിക്കു ന്നതല്ല. ഗോവിന്ദ -- ഞാനോ? കേശവ സിംഹപ്രഭോ! കൊ ള്ളാം; അന്നത്തെ ദിവസങ്ങളല്ല ഇന്നെനിക്കു. ഞാനിന്നു തുലോം വൃദ്ധനായി. വാർദ്ധക്യം നിമിത്തം എൻറെ കൈകൾകൊണ്ടു വാളു പിടിക്കുവാൻതന്നെ എ നിക്കു വയ്യ. ഈ പഞ്ജരത്തിലെ ക്ഷീണിച്ച അസ്ഥികൾക്കു ഈ ശരീരത്തെ നിലനിർത്തുവാനും സാധിക്കാതെയായി. എന്നാൽ തിരുമേനി! എനിക്കിപ്പോഴും ഇയ്യൊരാഗ്രഹമുണ്ടു്. ആ പർവ്വതശിഖരങ്ങളിലേക്കു ഞാൻ വീണ്ടും പൊയ്ക്കൊള്ളട്ടെ; മാതൃഭൂമിക്കുവേണ്ടി ആ മധുരദുഃഖമൊരിക്കൽകൂടി അനുഭവിക്കട്ടെ; ദേശസഹോദരന്മാർക്കുവേണ്ടി പണ്ടത്തെപ്പോലെ, ആ അരണ്യങ്ങളിൽ അലഞ്ഞു--തിരിയട്ടെ. ഹായ് ! ഈശ്വര! എൻറെ സഹനശക്തി അവിടുന്നപഹരിച്ചുവല്ലൊ! (ഗോവിന്ദസിംഹൻ ഒന്നും സംസാരിക്കാതെ നിൽക്കുന്നു. അദ്ദേഹത്തിൻറെ മൗനം കണ്ടിട്ടു മറ്റുള്ളവരും ഒന്നും പറയാതെയിരിക്കുന്നു) റാണ -- എന്നാൽ ഗോവിന്ദസിംഹാ! മുഗൾസാമ്രാട്ടിൻറെ മുമ്പിൽ ഭാരതവർഷം മുഴുവനും തല കുനിച്ചിരി ക്കുന്നതു നിങ്ങൾ കാണുന്നില്ലേ? അങ്ങനെയിരിക്കേ

രാജപുത്രസ്ഥാനത്തിലെ ചെറിയ രാജ്യമായ ഈ മേവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/18&oldid=207789" എന്ന താളിൽനിന്ന് ശേഖരിച്ചത്