ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(പാചകൻ വരുന്നു) പാചകൻ -- ഏമാന്നേ ! തീൻ കാലായി. ഹിദാ -- മാനസിംഹനു സേനാനായകനായിരിക്കാ നുള്ള യോഗ്യതയുണ്ടെങ്കിൽ നമ്മുടെ ഈ വെപ്പുകാരൻ ജാഫറിനും സേനാനായകനാവാം. എന്താ ജാഫർ ? ജാഫർ -- ഏമാന്നേ! തീൻ കാലായി. ഹിദാ -- നിനക്കു യുദ്ധംചെയ്യാനറിയോ? ജാഫർ -- ഏമാന്നേ! കോഴീടെ വറത്ത മാംസാണു. ഹിദാ -- ഹാ! ഹാ! അതെനിക്കു മനസ്സിലായി, നീ കോഴിയുടെ വറുത്ത മാംസം തയാറാക്കിയതു വള രെ നന്നായി. എന്നാൽ നിനക്കുള്ള യുദ്ധം ചെയ്യാനറിയോ ന്നാ ഞാൻ ചോദിച്ചേ. ജാഫർ -- പൊരിച്ച മാംസോ? ഏമാന്നേ! അതു ചെമ്മര്യാഡിൻറെയാ. ഹിദാ -- വളരെ ശരിയാണ്. ഇപ്പോൾ ഞങ്ങളും ഇവിടെ ചെമ്മരിയാട്ടിൻറെ പൊരിച്ച മാംസമുണ്ടാക്കാം. ആട്ടെ, നീ പൊക്കൊ, ഞാൻ വരുണു. (ജാഫർ പോകുന്നു) ഹിദാ -- ഹുസ്സേൻ, ഇവിടെ ചെമ്മരിയാടുകളുടെ പൊരിച്ച മാംസമുണ്ടാക്കണം. ഹുസ്സേൻ -- ഏതു ചെമ്മര്യാടുകളുടെ? ഹിദാ -- ഏതു ചെമ്മര്യാടുകളുടേതെന്നോ? ഈ രാജപുത്രന്മാരുടെ. ഇവരുതന്നെയാ ചെമ്മര്യാടുകൾ. ഹുസ്സേൻ -- അങ്ങുന്നേ, ക്ഷമിക്കണം.

ഈ വിഷയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/25&oldid=207820" എന്ന താളിൽനിന്ന് ശേഖരിച്ചത്