ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽ ഞാനവിടുത്തെ അഭിപ്രായത്തോടു യോജിക്ക് ണില്ല. ഹിദാ -- ഹുസ്സേൻ, നിങ്ങളെ ഇനീം കുറെയൊക്കെ പഠിപ്പിക്കേണ്ടതുണ്ട് . നിങ്ങളിപ്പോൾ എൻറെ കൂടെ വന്നിരിക്കയല്ലേ? എങ്ങനെയാ യുദ്ധംചെയ്യണേന്നു് പ ഠിച്ചോളൂ. എന്നാൽ ഇനിയെപ്പഴെങ്കിലും ഉപകാരപ്പെ ട്ടേക്കാം. ഹുസ്സേൻ -- വളരെ ശരിയാണങ്ങുന്നേ ! വലിയ വലി യ ആനകളൊക്കെ ഒഴുകിപ്പൊയ്ക്കളഞ്ഞു. ഇപ്പോൾ കൊ തുകു മഹാശയൻ എന്തുചെയ്യുന്നു കാണാം. ഹിദാ -- ഹുസ്സേൻ, നിങ്ങളിപ്പോൾ വണക്കവും മർയ്യാദയുമില്ലാത്തവനായിത്തീർന്നിരിക്കുന്നു. ഞാൻ സേനാ പതിയാണെന്നു നിങ്ങൾക്കറിയില്ലേ? വേണെങ്കിൽ നിങ്ങ ടെ തല ഞാനിപ്പോൾ കൊയ്യിച്ചേക്കാം. ഹുസ്സേൻ -- വേണ്ട അങ്ങുന്നേ, അവിടുന്നു സേനാപ തിയാണെന്നെനിക്കറിയാം. ഹിദാ -- ഞാൻ സേനാപതിയാണെന്ന് എപ്പോഴും ഓർത്തുകൊള്ളണം. ഹുസ്സേൻ -- ആയിക്കൊള്ളാം. ഞാനെപ്പോഴും ഓർമ്മി ച്ചോളാം. എന്നാൽ മേവാഡിനെ ജയിക്കണതു- ഹിദാ -- മേവാഡിനെ ജയിക്കണ കാർയ്യത്തിൽ എന്താ പിന്നേം? ഹുസ്സേൻ, നിങ്ങളെൻറെ സ്നേഹിതനാണു് . അതുകൊണ്ടു ഞാൻ പറയാം. മേവാഡിനെ

ജയിക്കുന്ന കാർയ്യം എനിക്കൊരു ഞൊടിക്കേയുള്ളൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/26&oldid=207821" എന്ന താളിൽനിന്ന് ശേഖരിച്ചത്