ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതം - കേൾക്കിലുണ്ടേകൌതുഹലം. എന്നമട്ട്) യാചകിഞാനെന്നാരുനാ- ളാഗതയായ് നിന്നരികിൽ പ്രേമപീയൂഷാപൂരിത- മായിതെന്മാനസമന്നാൾ; എന്നുമൽഭാഗധേയത്താലങ്ങയിൽ സ്വാന്തസംഗമസൌഖ്യമുദിച്ചുമേ; പാനഭോജനഹീനയായന്നുഞാൻ ദാസിയായെന്നെ സ്വീകരിക്കേണമേ പ്രേമമാം ഹേമശ്രംഖലകൊണ്ടുനാം ബദ്ധരെന്നറിഞ്ഞീടിനാളന്നുഞാൻ എന്തിനിത്ര സന്താപനിമഗ്നയായ് മേവുന്നില്ലാതില്ലൊരഭിലാഷം പ്രാണവല്ലഭ !വന്നുകൊണ്ടാലും നിൻ- പാദപങ്കജ പൂജചെയ്തീടട്ടേ! (കണ്ണുകാണാത്ത ഒരു ബാലനേയുംകൊണ്ടു ഒരു പി ച്ചക്കാരി വരുന്നു) പിച്ചക്കാരി -- അമ്മേ! അമ്മക്കു നന്നായിവരട്ടെ! മാനസി -- ഇവൻ നിങ്ങളുടെ മകനാ ? പിച്ച -- അല്ല, അനുജത്തിടെയാ. ജനിച്ചപ്പഴേ ഇവനു കണ്ണൂണ്ടായ് ര് ന്ന് ല്ല. ഇവൻറമ്മേം മരിച്ചുപോയി. മാനസി -- ഇവൻറച്ഛനുണ്ടോ?

പിച്ച -- ഉണ്ടു്, നാടുവിട്ടുപോയിരിക്യാ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/28&oldid=207823" എന്ന താളിൽനിന്ന് ശേഖരിച്ചത്