ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം

(അന്യരംഗം) സ്ഥാനം - യുദ്ധക്ഷേത്രം. സമയം - അർദ്ധരാത്രി. (മുറിയേറ്റ ഭടന്മാരുടെ കൂട്ടവും കുന്നായിക്കിടക്കുന്ന ശവങ്ങളും സർവ്വത്ര കാണുന്നു. കുറേ സൈനികന്മാരേയും കൂട്ടിക്കൊണ്ടു മാനസി അവിടെ ചുറ്റിനടക്കുന്നു. ചില ഭടന്മാരുടെ കൈയിൽ പന്തവുമുണ്ടു്) മാനസി - നോക്കു! ചിലരങ്ങോട്ടു പോവൂ. ഇവിടെ ഞാൻ നോക്കിക്കോളാം. (കുറേ രാജപുത്രന്മാർ അവിടെനിന്നു പോകുന്നു) മാനസി - കഷ്ടം! നാലുഭാഗത്തും എത്ര വധം നടന്നിരിക്കുന്നു! ഈ കരച്ചിലും നിലവിളിയും കേൾക്കാൻ വയ്യ! ഹേ! പരമേശ്വര! മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കണമെന്നുതന്നെയോ അവിടുത്തെ രാജ്യത്തിലെ ചട്ടം? ഈ ഹിംസയ്ക്കു് ഒരിക്കലും ഒരവസാനമില്ലെന്നോ? മനുഷ്യൻ മറ്റു മനുഷ്യനെ ഹിംസിക്കുമ്പോൾ, കാരുണ്യമൂർത്തേ! അവിടുന്നു മൌനമായി ഈ വിനോദം നോക്കിക്കൊണ്ടിരിക്കയോ? നീലിമനിറഞ്ഞ ആകാശത്തെ പിളർന്നുകൊണ്ടു പാപത്തിന്റെ ഭയങ്കരവും ഭൈരവവുമായ ഹുങ്കാരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. എന്നിട്ടും അവിടുന്നതിന്റെ ഗളത്തെ ഞെരുക്കിക്കളയുന്നില്ല! ഇതെത്ര ഭീഷണവും കരുണവും മർമ്മഭേദകവുമായ കാഴ്ചയാണു! ഈ ശ്മശാനം കാണുവാൻ വയ്യേ! മുറിവേറ്റ ഒരുവൻ - അയ്യോ! എന്റെ പ്രാണൻ പോണുവേ! മാനസി - സോദര! നിങ്ങൾക്കെവിടെയാ മുറി പ

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/43&oldid=217197" എന്ന താളിൽനിന്ന് ശേഖരിച്ചത്