ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിൽനിന്ന് പ്ലോട്ടിനേക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം നിങ്ങൾക്കുണ്ടായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.

എന്നാൽ ഈ പ്ലോട്ട് അല്ലെങ്കിൽ ഐക്യം ഇല്ലാഞ്ഞാൽ കവി എത്ര തന്നെ യോഗ്യനായിരുന്നാലും ആ നാടകം കുൽസാവഹമായിരിക്കും. ലോകത്തിലെ നാടകകർത്താക്കന്മാരിൽ അദ്വിതീയനെന്നു മാത്രമല്ല പക്ഷികളിൽ ഗരുഡനെന്ന പോലെ ശേഷം നാടകകർത്താക്കന്മാരിൽനിന്നും എത്രയോ ഉന്നതിയിൽ നിൽക്കുന്ന ഷെയിക്സ്പിയറിന്റെ 'ഹെന്നരി--' എന്ന നാടകത്തിൽ നാടകീയമായ മേല്പറഞ്ഞ ഐക്യം ഇല്ലാത്തതിനാൽ അതിനെ ലോകർ നിന്ദിക്കുന്നു എന്നുതന്നെയല്ല അതു ഷെയിക്സ്പിയറിന്റേതല്ലെന്നുകൂടി സ്ഥാപിക്കുവാൻ ശ്രമിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം ഈ പ്ലോട്ട് എന്ന ലക്ഷണത്തിന്റെ പ്രാധാന്യത്തെ സമ്യക്കായി വിശദീകരിക്കുന്നു.

ഇംഗ്ലീഷിൽ പ്ലോട്ടില്ലാത്ത നാടകങ്ങൾ എത്ര ചുരുക്കമോ അതിലും തുലോം ചുരുക്കമാണു മലയാളത്തിൽ പ്ലോട്ടുള്ള നാടകങ്ങൾ. രാമായണം, ഭാരതം മുതലായ പുസ്തകങ്ങളിൽനിന്നും ഏതെങ്കിലും ഒരു കഥയെടുത്തു നാടകമാക്കിയാൽ അതിലെങ്ങനെയാണു പ്ലോട്ടുണ്ടാകുന്നത്? ഒരു ചരിത്രം ഗദ്യപദ്യങ്ങളായി പറഞ്ഞു എന്നല്ലാതെ ഞാൻ യാതൊരു വിശേഷവും കാണുന്നില്ല. വെറും ചരിത്രത്തിൽ പ്ലോട്ടുള്ള[1] കഥകൾ കണ്ടെത്തുവാൻ പ്രയാസമുണ്ട്. പ്ലോട്ട് കവിയുടെ കല്പനാസാമർത്ഥ്യത്താൽ ഉണ്ടാക്കേണ്ടതാണ്. കടം വാങ്ങിക്കുന്ന ഒരു കഥയിൽ പ്ലോട്ട് താനെ ഉണ്ടായിരിക്കുന്നത് എത്രയും അസാധാരണമാണ്. ഒരാൾ ചക്ക വാങ്ങാൻ ചന്തയിൽ പോയി അതുവാങ്ങി വീട്ടിലേക്കു പോന്നു എന്നുള്ളത് ഒരു നാടകമാക്കാൻ തുടങ്ങിയാൽ ആ വക നാടകങ്ങളെ വായിക്കാനും ബഹുമാനിക്കാനും ഭോഷന്മാരല്ലാതെ ആർ ഉണ്ടാകും?

ഇങ്ങനെയാണു തത്ത്വം. ഈ തത്ത്വം അറിയുന്ന വളരെപ്പേരെ ഇക്കാലത്തു കാണുന്നില്ല. അറിഞ്ഞാൽ പറയാൻ ധൈര്യമുള്ളവർ അതിലും ദുർല്ലഭം. അഥവാ വല്ലവരും വെളിയിൽ പറയാൻ തുനിഞ്ഞാൽ അവനെ എല്ലാവരുംകൂടി വിഡ്ഢിയാക്കുകയും ആക്ഷേപിക്കപ്പെട്ട നാടകം കരിമ്പാണെന്നും ആക്ഷേപിച്ചവനു പല്ലില്ലെന്നും അതുകൊണ്ടാണ് അതിന്റെ രസത്തെ അറിവാൻ പാടില്ലാത്തതെന്നും മറ്റും ഉത്തരങ്ങൾ പറയുകയും ചെയ്യുന്നു. നാടകങ്ങളെ ഇങ്ങനെ ശർക്കരയോടും കരിമ്പിനോടും പഞ്ചസാരയോടും തേനിനോടും മറ്റും ഉപമിക്കുന്നതു കാണുമ്പോൾ എനിക്ക് ഓക്കാനം വരുന്നു.

ഇംഗ്ലീഷ് നടകങ്ങളും ഭാഷാനാടകങ്ങളും തമ്മിൽ ഭേദപ്പെടുന്ന മറ്റൊരു സംഗതിയെ ഇനി പറയാം. ഇംഗ്ലീഷ് നാടകങ്ങളിൽ സാക്ഷാൽ കവിത വളരെ പ്രധാനമായ ഒരു ലക്ഷണമാണ്. കവിക്ക് വിദ്വാൻ എന്നൊ


  1. ഇതിവൃത്തം (Plot)
"https://ml.wikisource.org/w/index.php?title=താൾ:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf/35&oldid=203333" എന്ന താളിൽനിന്ന് ശേഖരിച്ചത്