ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൪
പദ്യപാഠാവലി-ഏഴാംഭാഗം

നീത്യാസജ്ജനരീത്യാമനസിപൂർണ്ണഭക്ത്യാ
സ്വാധ്യായശ്രവണസന്തുഷ്ടനായ്‌മന്ദംമന്ദം
കാശ്യപകപോഗുപ്തമാശ്രമമകംപുക്കാ-
നാശ്ചൎയ്യംമനക്കാമ്പിൽമേൽക്കുമേലുണ്ടായ്‌വന്നു.

മഹാഭാരതംകിളിപ്പാട്ട്


[സംഭവപൎവം]


എഴുത്തഛൻ
൪൦


ഇൻഡ്യാസാമ്രാജ്യത്തിന്റെ


ഭാഗ്യപട്ടയം
(ഇംഗ്ളീഷ് വർഷം ൧൮൫൮-ൽ വിക്റ്റോറിയാ മഹാരാഞ്ജി ഇൻഡ്യാഭരണം കയ്യേറ്റപ്പോൾ ഇൻഡ്യയിലെ ജനങ്ങൾ അറിവിനായി അവിടുന്നു പ്രസിദ്ധം ചെയ്ത തിരുവെഴുത്തു വിളംബരം)
 1 "ഇൻഡ്യാമഹീഭരണമിന്നുമുതൽക്കുസാക്ഷാൽ
 നാംതന്നെയേല്പതിനുഹേതുവുദിക്കയാലേ
 സംഘത്തിൽനിന്നതിനെഴുന്നൊരുഭാരമെല്ലാം
 നേരിട്ടുനാംനലമൊടിന്നുവഹിച്ചിടുന്നു.
 2 അക്ഷോണിതന്നിലമരുന്നജനങ്ങളെല്ലാം
 സശ്രദ്ധമിന്നുമുതൽനന്ദിയിൽനമ്മുടേയും
 ആസ്മാകരാകുമധികാരിജനങ്ങടേയു-
 മജ്ഞാപനങ്ങളഖിലംനിറവേറ്റിടേണം.

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/78&oldid=206340" എന്ന താളിൽനിന്ന് ശേഖരിച്ചത്