കൊണ്ടു ശങ്കുവിന്റെ മുതുകിലും മറേറ കൈയ്കൊണ്ടു മാധവൻ ഭുജത്തിലും പിടിച്ചുകൊണ്ടു ശങ്കുവിനോടു നീന്താൻ പറഞ്ഞു. ശങ്കു നീന്തിത്തുടങ്ങി. കരയ്ക്കും നിന്നവർ ശ്വാസോച്ഛ്വാസം അടക്കി സ്തബ്ധരായി നിന്നു. മിനിറ്റുകൊണ്ട്, യാതൊരു അപകടവും കൂടാതെ ശങ്കു തൻ സ്വാമിയേയും മാധവനേയും കരയ്ക്കെത്തിച്ചു. ആശാനും അണ്ണാവിയും കൂടി മാധവന്റെ ശവതുല്യമായ ശരീരം രാഘവന്റെ കൈയിൽ നിന്നും, ഏറ്റു വാങ്ങി. രാഘവൻ ബോധരഹിതനായി മൈഥിലിയുടെ കാൽക്കൽ വീണു.
മൈഥിലിയുടെ കാൽക്കൽ ബോധരഹിതനായി, വീണ രാഘവനെ ആശാൻ, അണ്ണാവി മുതലായവർ കൂടി പൂവത്തൂർ മാളികയിലേക്കാണ് എടുത്തുകൊണ്ടുപോയതു്. അണ്ണാവിയുടെ മകൻ മാധവന്റെ ബോധക്കേട്, ഏതാനും മണിക്കൂർ നേരത്തെ ശുശ്രൂഷകൊണ്ടു ഭേദപ്പെടുകയും രണ്ടു ദിവസംകൊണ്ട് അവൻ പൂൎണ്ണസുഖം പ്രാപിക്കുകയും ചെയ്തു. രാഘവൻ മോഹാലസ്യത്തെക്കുറിച്ച് ആരംഭത്തിൽ ആരും അത്ര കാര്യമായൊന്നും പരിഭ്രമിച്ചില്ല. അന്നും അതിന്റെ പിറേദിവസവും അവൻ കേവലം ശവപ്രായമായിത്തന്നെ കിടന്നു. നേരത്തോടുനേരമായിട്ടും, കഴിയുന്ന ശുശ്രൂഷകളൊക്കെ ചെയ്തിട്ടും യാതൊരാശ്വാസവും കാണുന്നില്ലെന്നും തണുപ്പ് ക്രമേണ ശരീരത്തിൽ വലിച്ചു വരുന്നു എ