ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
81

പ്പിച്ചുകൊണ്ടും, പിന്നിൽ വരുന്ന രാഘവമാധവന്മാരുടെ സംഭാഷണത്തെയും മുമ്പിൽ പോകുന്ന അണ്ണാവിയുടേയും ആശാന്റെയും സംഭാഷണത്തേയും മാറി മാറി ശ്രദ്ധിച്ചുകൊണ്ടും മൈഥിലിയുടെ അമ്മയും നടന്നിരുന്നു. മാൎഗ്ഗക്ലേശം ലേശം അറിയാതെ എല്ലാവരും ഉല്ലാസഭരിതരായി ക്ഷേത്രത്തിൽ എത്തി, വഴിപാടു മുതലായവ കഴിച്ചുതീൎന്നപ്പോഴേക്കും സൂൎയ്യൻ ഏകദേശം അസ്തമിക്കാറായി.

രാത്രി നല്ല നിലാവുണ്ടായിരുന്നതിനാൽ നന്താവനത്തിൽ പോയിട്ട് പൂവത്തൂരിലേക്കു മടങ്ങാമെന്നു അണ്ണാവി മുതൽപേർ തീരുമാനിച്ചു. ആശാൻ നന്താവനത്തിൽ താമസമായതുമുതൽ ക്ഷേത്രത്തിൽനിന്നും നന്താവനത്തിലേക്കും ഒരു വഴി തെളിച്ചിരുന്നു.

അവർ നന്താവനത്തിൽ എത്തിയപ്പോൾ, സൂൎയ്യൻ പശ്ചിമാദ്രിയിൽ മറഞ്ഞു എങ്കിലും ഇരുട്ട് ആരംഭിച്ചില്ല. എല്ലാവരും ചിറയുടെ കരയിൽ എത്തി.

കുളിച്ചു കുറികളും തൊട്ട്, മുടിചിക്കി പുറകോട്ടു ഒരു കൊണ്ട കെട്ടി ഇട്ടിരുന്നതിൽ ഒരു നല്ല റോസാപ്പൂവും തിരുകി, പന്ത്രണ്ടുവയസ്സു പ്രായമുള്ള ഒരു പെൺകുട്ടി നന്താവനത്തിൽനിന്നു ഓടി ഇറങ്ങി മുമ്പിൽ വന്നു. ആ പെൺകുട്ടിയെക്കണ്ട് “ഇതാരാ, രാഘവൻ പെങ്ങളോ? മൈഥിലി ചോദിച്ചു.

മാ-“കണ്ടിട്ടു നിനക്കു എങ്ങനെ തോന്നുന്നു?"

മൈ--“എനിക്കു കണ്ടപ്പോൾ തോന്നാത്തതുകൊണ്ടല്ലേ ഞാൻ ചോദിച്ചത്."

മാ--(ചിരിച്ചുകൊണ്ട്) അതു രാഘവൻ പെണ്ണാണു്. പെണ്ണോ, പെങ്ങളോ നീതന്നെ പറ•"

മൈ--"രാഘവൻ നല്ല വെളുപ്പ്. ഇവൾക്കു നല്ല

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/85&oldid=220851" എന്ന താളിൽനിന്ന് ശേഖരിച്ചത്