ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പതിനെട്ടാം അദ്ധ്യായം

അണ്ണാവി മുതൽപേർ ആശാൻ ആശ്രമത്തിന്റെ പൂമുഖത്തു പ്രവേശിച്ചു അവിടെ വിരിച്ചിരുന്ന ചൗക്കാളങ്ങളിൽ ഇരുന്നു. മഹർഷിയെപ്പോലുള്ള ആശാൻ ആശ്രമവാസത്തേയും, ആശ്രമത്തിന്റെ മുൻവശത്തുള്ള പന്തലിനേയും അതിന്റെ ഇരുവശങ്ങളിലുമുള്ള പൂന്തോട്ടങ്ങളേയും കുറിച്ച് അല്പം ചില സംഭാഷണങ്ങൾ കഴിഞ്ഞശേഷ ം അണ്ണാവി പറഞ്ഞു:- "മേടകളിലും മാളികകളിലുമുള്ള ആഡംബരപൂർണ്ണമായ വാസത്തിൽ വിരക്തി തോന്നി, മഹർഷിമാർ ഇങ്ങനെയുള്ള ഏകാന്തവാസം ഇഷ്ടപ്പെട്ടതു അത്ഭുതമല്ല."

മീനാക്ഷിയമ്മ:-"ആശ്രമത്തിൽ വന്ന ഞങ്ങൾക്കു അതിഥിസൽക്കാരം ഒന്നും ഇല്ലേ?” എന്നു പോക്കായി ചോദിച്ചു. അതു കേട്ടുനിന്ന രാഘവൻ ചടയനെ ഒന്നു നോക്കി. ചടയൻ ഉടൻ തന്നെ തോട്ടത്തിൽ ഓടിപ്പോയി കുറെ വാഴയില മുറിച്ചുകൊണ്ടുവന്നു രാഘവനെ ഏല്പിക്കുകയും, ഒരു വലിയ കലശത്തിൽ വെള്ളം കൊണ്ടുവന്നു വയ്ക്കുകയും ചെയ്തു. രാഘവൻ ഇലകളും വാങ്ങി ആശ്രമത്തിന്റെ ഒരു മുറിക്കകത്തു പ്രവേശിച്ചു. കുറെ കഴിഞ്ഞു പൂമുഖത്തു വന്നു അതിഥികളുടെ മുന്നിൽ ഇല നിരത്തി. ഒരു നല്ല തേൻ കദളി പഴക്കുല എടുത്തുകൊണ്ടു വന്നു നാലഞ്ചു പഴം വീതം എല്ലാ ഇലകളിലും വിളമ്പി. അനന്തരം കുറെ മലർപ്പൊടിയും, കുറെ പൈനാപ്പിൾ പൂളുകളും, പഞ്ചസാരയും കൊണ്ടുവന്നു. അതുകളും വി

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/88&oldid=220845" എന്ന താളിൽനിന്ന് ശേഖരിച്ചത്