രേയും അടുക്കൽ വിളിച്ചുവരുത്തി, അവരോടു കുശല പ്രശ്നങ്ങൾ ചോദിച്ചു.
മൈഥിലി മാണിക്യത്തെ അടുക്കൽ വിളിച്ചു ചോദിച്ചു "മാണിക്യമാണോ പൂജക്കാരി? പൂജ കഴിഞ്ഞു ഞങ്ങൾക്കു പ്രസാദമൊന്നും തരുവാനില്ലേ?"
മാണിക്യം--(ചിരിച്ചുകൊണ്ട്) “എന്തു പ്രസാദമാണു തരേണ്ടതു് ?"
മൈ--"നീ എന്തുതന്നെ തന്നാലും അതു ഞങ്ങൾക്കും പ്രസാദം തന്നെ. അങ്ങനെയല്ലേ അച്ഛാ?"
മാണിക്യം മഠത്തിൽ ചെന്നു അവിടെ അർപ്പിച്ചിരുന്ന പുഷ്പങ്ങളിൽ കുറെ വാരി എടുത്തുകൊണ്ടു വന്നു എല്ലാവക്കും കുറേശ്ശേ കൊടുത്തു. എല്ലാവരും അവ ഭക്തിപൂവും വാങ്ങി. അവൾ വീണ്ടും മഠത്തിൽ ചെന്നു അവിടെ എരിഞ്ഞുകൊണ്ടിരുന്ന കർപ്പൂരം എടുത്ത് ബിംബത്തിൽ മൂന്നു ഉരുകും ഉഴിഞ്ഞശേഷം വെളിക്കു കൊണ്ടുവന്നു എല്ലാവരുടേയും മുമ്പിൽ കാണിക്കുകയും അവർ ഭക്തിപൂർവം ധൂപത്തിൽ തൊട്ടു കണ്ണിൽ വയ്ക്കുകയും ചെയ്തു.
മൈഥിലിയുടെ ആഗ്രഹവും അണ്ണാവിയുടെ അഭിപ്രായവും അനുസരിച്ച് അന്നു എല്ലാവരും അവിടെത്തന്നെ താമസിച്ചു.