നെ അയാൾ വീട്ടിൽ വന്നു താമസമായി. സ്വന്തം ശാഖയിലെ സന്താനസമൃദ്ധിക്കു പുറമേ ജ്യേഷ്ഠാനുജത്തിമാരായ രണ്ടു ഭായ മാരിലുമായി അയാൾക്കും ധാരാളം സന്താനങ്ങളുണ്ടായി. ഉദ്യോഗത്തിലിരുന്നപ്പോഴത്തെ പ്രതാപ ജീവിതത്തിനും നിൎവാഹമില്ലാതെവരികയാൽ, അധിക നാൾ ചെല്ലും മുമ്പേ ആശാനുമായി മത്സരമാരംഭിച്ചു. ആശാന്റെ പത്തിരുപതു സംവൽസരക്കാലത്തെ ശ്രദ്ധാപൂർവമായ ഭരണത്തിൽ തറവാട പൂൎവസ്ഥിതിയിലെത്തിയില്ലെങ്കിലും നല്ല ക്ഷേമാവസ്ഥയിലെത്തിയിരുന്നു. ആശാനും ഒരു ഭാൎയ്യയും ആ ഭാൎയ്യയിൽ വിവാഹ പ്രായമായ ഒരു മകളും മാത്രമേ ഉണ്ടായിരുന്നുള്ള അവർക്കു സുഖമായ കാലക്ഷേപത്തിനു വേണ്ട വക ആശാൻ സമ്പാദിച്ചു കൊടുത്തിരുന്നു. അനുജൻ യാതൊരു ഹേതുവും കൂടാതെ തന്നോടു മൽസരിച്ചതുകൊണ്ടു ആശാനു വളരെ മനഃക്ലേശമുണ്ടായി. എങ്കിലും മൽസരത്തെ നിയമസഹായത്താൽ ഒതുക്കുവാൻ അദ്ദേഹം ഉദ്യമിച്ചില്ല. സകല വസ്തുക്കളും അനുജൻ കൈയേറി അനുഭവമേടുത്തു തുടങ്ങി, ആശാൻ വഴക്കിനുപോകാതെ തറവാട്ടിൽ നിന്നും ഒഴിഞ്ഞു മാറി ഭാൎയ്യയോടൊരുമിച്ചു. ഭാൎയ്യക്കു സമ്പാദിച്ചു കൊടുത്ത വസ്തുവിൽ താമസം മാറി. ഏറെ താമസിയാതെ മകളെ യോഗ്യനായ ഒരു വരനു വിവാഹം കഴിച്ചുകൊടുത്തു. ആ മകളുടെ പുത്രനാണു രാഘവൻ
രാഘവൻ ജനിച്ച ഒരു വയസ്സായപ്പോൾ ആശാന്റെ ഭാൎയ്യ മരിച്ചു അനുജന്റെ മൽസരബുദ്ധിയും ഭാൎയ്യയുടെ വിരഹവും, അദ്ധ്യാത്മജ്ഞാനദൃഷ്ടിയും കൊണ്ട് സ്വദേശവാസം വിരസമായിത്തീരുകയാൽ ആശാൻ തീൎത്ഥയാത്രയ്ക്കു പുറപ്പെട്ടു. പല പുണ്യസ്ഥലങ്ങളേയും