ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാഞ്ചാലീ
സ്വയംബരം
പാട്ട്


ഒന്നാം പാദം


അത്തിയണിന്തരനും പുത്തിരനാനാമുഖൻ
അപ്പന്നേരിപ്പടയും ശർക്കരപുത്തവിലും
പക്വവും പായസവും മാമ്പഴം തേങ്കനിയും
ഭക്തിയോടുററുവച്ചു കൈതൊഴുതേനടിയൻ
ബുദ്ധിതെളിഞ്ഞമൃതു ചെയ്യണമസ്തിമുഖൻ
പുരാണമായാകഥാ ചെൽവാനിനിയ്ക്കു തുണ
പങ്കജപൂവിൽമാതേ വാണീസരസ്വതിയെ
പാൽമൊഴി മങ്കേ തായേ ഭാരതി നീ തുണയ്ക്ക
ഭക്തജനത്തിന്മനോദാത്തവേദാർത്ഥവിത്തേ
പാരം പരാപരത്തിന്നാധാരമായ ശക്തി
ഊടായ വായു ഞാനോ ഊട്ടുന്നൊരൂട്ടകത്തു
ഊടെ മുളച്ചെഴുന്നോരാധാരമായ ശക്തി
നീറെച്ചുട്ടഗ്നിയുടെ നാരായത്തണ്ടുപോലെ
മാറാതിരുന്നൊരു ശക്തി ശിവായമെന്നെ
അല്ലലിടഞ്ഞ കുഴലാളായ ദ്രൗെപതിയെ
അർജ്ജുനൻ മാലവച്ച വാർത്തചൊൽവാൻ തുണയ്ക്ക
പങ്കജപൂവിൽമാതേ ഭാരതീ നീ തുണയ്ക്ക
അല്ലൽകൂടാതെ വാണു പാണ്ഡുസുയോധനാദി
അമ്പോയു ദ്വാപരത്തിൽ വാണിരുന്നോരു കാലം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/373&oldid=205848" എന്ന താളിൽനിന്ന് ശേഖരിച്ചത്