ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

സുഖാഭാസങ്ങളെ ജനിപ്പിക്കുമെങ്കിലും, ക്ഷണംഭഗുരങ്ങളാണ്. ധൎമ്മമാൎഗ്ഗസഞ്ചരണത്തിൽ അനേകക്ലേശങ്ങൾ നേരിട്ടാലും പരിണാമത്തിൽ ഗുണമല്ലാതെ വരികയില്ല. ഏതു കഷ്ടപ്പാടും ധൎമ്മാഭിവൃദ്ധിക്കായി നാം സഹിക്കേണ്ടതാണ്. കോപം, അസൂയ, ദംഭം, മുതലായ ദോഷങ്ങൾ ക്ഷണപ്രഭാചഞ്ചലങ്ങളാകുന്നു. ദുഷിച്ചജലം കെട്ടിനില്ല്ക്കുന്ന കുളങ്ങളും കുല്യകളും ചിറകളുമെല്ലാം പ്രവാഹകാലത്തിൽ മാഞ്ഞുപോകുമ്പോലെ, ജ്ഞാനപ്രവാഹത്തിൽ ഈ ദുൎഗ്ഗുണങ്ങൾ നീങ്ങിപ്പോകും. ജ്ഞാനശക്തി എവിടെനിന്ന് ഉത്ഭവിക്കുന്നു? സൎവ്വാൎത്മസ്വരൂപനായ ഭഗവാന്റെ മാഹത്മ്യവും, മനുഷ്യരുടെ ബുദ്ധിയിൽ കൂടി പ്രവഹിക്കുന്നതാകുന്നു. ഈ ജ്ഞാനത്തിലാണ് ലോകം സ്ഥിതിചെയ്യുന്നത്. ജ്ഞാനങ്ങളിലേക്ക് ഉത്തമമായിട്ടുള്ളതു ധൎമ്മജ്ഞാനമാകുന്നു. ഇതാണ് സൎവ്വത്തിന്റേയും രഹസ്യം. മേഘങ്ങൾക്കു മേൽ മേഘങ്ങൾ എങ്ങിനേയോ, ഹിമത്തിനുമേൽ ഹിമമെങ്ങിനേയൊ, വായുമണ്ഡലത്തിൽ അണ്ഡജങ്ങളെങ്ങിനേയോ, സൂൎയ്യചക്രത്തിൽ ഗ്രഹങ്ങളെങ്ങിനേയോ, അതിൻ വണ്ണം, ജ്ഞാനശക്തിയിലാണ് ജനസമുദായങ്ങളും അവയുടെ സകല ഏൎപ്പാടുകളും സ്ഥിതിചെയ്യുന്നത്.

എം. രാജരാജവൎമ്മരാജാ എം.എ.,ബി.എൽ.

ജീവശാസ്ത്രം. (BIOLOGY)

ജീവനുള്ള സകല വസ്തുക്കളേയും പറ്റി പ്രതിപാദിക്കുന്നതാണ് ജീവശാസ്ത്രം (Biology). ജീവിയെന്നും നിൎജ്ജീവിയെന്നും രണ്ടു വകപ്പുകളിലായിട്ടാണ് ജഗത്തിലുള്ള സ


  • മിസ്റ്റർ പി. എ. വൎഗ്ഗീസ് തൎജ്ജമചെയ്തതാണ്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/107&oldid=166542" എന്ന താളിൽനിന്ന് ശേഖരിച്ചത്