ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

തങ്ങൾതന്നെ വളരുന്നതിനു , സ്വജാതിയെ ആവൎത്തിച്ചു വൎദ്ധിപ്പിക്കുന്നതിനുമുള്ള ശക്തി, ജീവജാലത്തിനു പരക്കേയുണ്ടു്. നാം പാകിയ ഒരു വിത്തിന്റെ സ്ഥാനത്തു, കുറേ നാൾ കഴിഞ്ഞു, അതിൽനിന്നും ഒരു ചെറിയമുള ഉത്ഭവിച്ചുകാണാം. അതിനു വേണ്ട പോഷകസാധനങ്ങൾ ആ വിത്തിൽനിന്നും, പുറമേ വായുവിൽ നിന്നും അതു ശേഖരിച്ചു, ദിനം പ്രതി മേൽപ്പോട്ടു വളരുകയും നാലുപാടും ചെറിയ കൊമ്പുകളെ വ്യാപിപ്പിക്കുകയും ചെയ്തു്, ഒടുവിൽ വലിയൊരു വൃക്ഷമായിത്തീരുന്നു. അനന്തരം ഈ മരം പൂക്കളെ ധരിക്കുന്നു. ഇവയ്ക്കുള്ളിൽ കായകൾ ഉണ്ടാകുന്നു. ഇവ, തങ്ങളുടെ മുറയ്ക്കു, മാതൃതരുവിനു സമമായ അന്യതരുക്കൾക്കും കാരണങ്ങളാകുന്നു. ഈ അവസ്ഥതന്നെ, സൂക്ഷിച്ചാൽ, ജന്തുക്കളുടെ മദ്ധ്യേയും കാണാം.

ദൃഷ്ടാന്തമായി, ഒരു കോഴിക്കുഞ്ഞിനെതന്നെ എടുക്കാം അതൊരു ചെറിയ പറവയാണ്. അതു തീറ്റിയും തിന്നുപ്രായപൂൎത്തിയിങ്കലലുളവാകുന്ന വലിപ്പത്തെ പ്രാപിക്കുന്നു പിന്നീട് മുകൾ ഇടുന്നു. ഇവ, തക്കതായ ചില വ്യവസ്ഥകളുടെ ഫലമായി വെളിയിൽ വിരിഞ്ഞിരിറങ്ങുന്നു. അനന്തരം ഈ കുഞ്ഞങ്ങൾ ക്രമത്തിൽ, തള്ളയുടെ സാദൃശ്യത്തിലായ്ത്തീരുകയും ചെയ്യുന്നു. ജന്തുക്കൾക്കും സസ്യങ്ങൾക്കുമേ ഈ അവസ്ഥ കാണുന്നുള്ളു. അതുമൂലം നാം അവയെ 'ജീവിക' ളെന്നു വിളിക്കുന്നു. മറ്റും പുറമേയുള്ള വസ്തുക്കൾക്ക് ഈ ഗുണങ്ങളില്ലായകയാൽ അവയെ നാം 'നിൎജ്ജീവിക' ളെന്നും സങ്കല്പിക്കുന്നു. ജീവൻ 'ഹാനി' വന്നുകൂടുന്നതോടുകൂടി, ജന്തുക്കളുടെയായാലും സസ്യങ്ങളുടെയായാലും, സകലജീവവ്യാപാരങ്ങളും നില്യ്ക്കുന്നു. ഈ പതനമാകുമ്പോൾ ചൈതന്യവസ്തുക്കൾക്കും അചേതനങ്ങൾക്കും തമ്മിൽ വ്യത്യാസം യാതൊന്നുമില്ല. ഇനി ചിന്തിക്കേണ്ടതു ജന്തുക്കളും സസ്യങ്ങളും ഏതു വിധത്തിലാണ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നതെന്നാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/109&oldid=166544" എന്ന താളിൽനിന്ന് ശേഖരിച്ചത്