ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ക്ക് ആഹാരസാധങ്ങളായിത്തീരുന്നില്ല. ദ്രാവകങ്ങളും, വായുമയവുമായ (gaseous) സാധനങ്ങളാണു് അവയ്ക്കു് ആഹാരം. ഇവയിൽനിന്നു് അവ, അംഗാരം (Carbon) അമ്ലജനകം (Oxygen), ജലജവാഷ്പം (Hydrogen) ലവണവായു (Nitrogen) എന്നീ മൂലധാതുക്കളെ നേടുന്നു. മേല്പറഞ്ഞതിൽ ഒടുവിലെ ൩ ധാതുക്കളേയും, വേരുകൾ വഴിയായി നിലത്തുനിന്നത്രേ അവ ഗ്രഹിക്കുന്നത്. നിലത്തിൽനിന്നു അവ ജലത്തെ വലിച്ചെടുക്കുന്നു. ജലത്തിൽ, അമ്ലജനകം, ജലജവാഷ്പം ഇവ രണ്ടുമുണ്ട്. ഇതുകൂടാതെ ലവണവായു ചേൎന്ന മറ്റു ചില സാധനങ്ങളും ഇതിൽ കലൎന്നിട്ടുണ്ട്.

'അംഗാരം' എന്നതു സസ്യങ്ങൾക്കു കൂടിയേ തീരൂ. ഇതിനെ അതു ചമെച്ചെടുക്കുന്ന രീതി കുറേ രസകരവുമാണു്. അംഗാരാമ്ലവായു (Carbonic acid gas) എന്നു, ഒരു വസ്തു വായുവിൽ എപ്പോഴുമുണ്ട്. ഇതൊരു ബാഷ്പമാണ്. ഇതിൽ അംഗാരവും, അമ്ലവായുവും (Oxygen) അടങ്ങിയിട്ടുണ്ട്. ഇതിനെ ഉള്ളിലേക്കു സ്വീകരിച്ചു, രണ്ടു മൂലധാതുക്കളേയും വേറെയാക്കുന്നതിനുള്ള ശക്തി, സസ്യങ്ങൾക്ക് ഒന്നുവേറേത്തന്നെയാണ്. അംഗാരത്തെ സ്വന്ത ഉപയോഗത്തിനായി അവ ഉള്ളിൽ ശേഖരിച്ച്, അമ്ലവായുവിനെ (oxygen) വായുവിലേക്കുതന്നെ വിടുകയും ചെയ്യുന്നു. ഈ വേൎത്തിരിവ് വരുത്തിക്കൂട്ടുന്നതിൽ അവയെ സഹായിക്കുന്നതിനു വേറെ ഒരു വസ്തുവുമുണ്ട്. അതിന്റെ നിറം പച്ചയാണ്. സസ്യങ്ങൾക്കു സ്വതേയുള്ള പച്ചനിറത്തിന് ഇതാണു കാരണം. എങ്കിലും ഈ വേൎത്തിരിവു വരുത്തുന്നതിനുള്ള ശക്തി സൂര്യപ്രകാശമുള്ളപ്പോഴേ സസ്യങ്ങൾക്കു് ഉണ്ടാകയുള്ളൂ.അതിനാലാണു്, മൂടലിൽ നട്ട ചെടി തഴയ്ക്കാതെ കണ്ടിരിക്കുന്നത്. സൂര്യകിരണങ്ങൾ വേണ്ടുംവണ്ണം തങ്ങളുടെ ഇലകളിൽ തട്ടാതെ അവ പുഷ്ടിപിടിക്കുകയില്ല.

മേൽ കാണിച്ചതിൽനിന്നു കാൎബൺ, (Carbon), ഓക്സിജൻ, (Oxygen), ഹൈഡ്രൊജൻ (Hydrogen), നൈട്രോജൻ (Nitrogen) എന്ന ൪ മൂലധാതുക്കളേയും സ്വീക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/111&oldid=166547" എന്ന താളിൽനിന്ന് ശേഖരിച്ചത്