ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വൎമ്മേന്റിനോട് എഴുതി ചോദിക്കയും ഗവമ്മേന്റ് എന്റെ അപേക്ഷ അനുവദിക്കയും ചെയ്തു. അതനുസരിച്ച് ഇന്നുമുതൽ മൂന്നുനാലു ദിവസം ഇവിടെവെച്ചു കൃഷിസംബന്ധമായ ചില പ്രസംഗങ്ങൾ നടത്തുന്നതാണ്. എന്നാൽ പ്രജാസയോടുകൂടി ഈ പ്രസംഗങ്ങൾ അവസാനിക്കുന്നതല്ലെന്നുകൂടി ഞാൻ നിങ്ങളെ ധരിപ്പിച്ചുകൊള്ളുന്നു. നമ്മുടേ രാജ്യത്തിന്റെ പല പ്രധാന സ്ഥലങ്ങളിൽവെച്ച് അപ്പഴപ്പോൾ ഈ മാതിരി പ്രസംഗങ്ങൾ നടത്തണമെന്നാണ് ഞാൻ വിചാരിക്കുന്നത്. പ്രസംഗങ്ങൾ കൃഷിക്കാരുടെ ഇടയിൽ കൃഷിശാസ്ത്രത്തെപറ്റിയുള്ള അറിവുണ്ടാക്കുന്നതിലേക്കുള്ള മാൎഗ്ഗങ്ങളിൽ ഒന്നാണെന്നുള്ളതിനു സംശയമില്ലല്ലൊ. ഉന്നതതരമായ കൃഷിപാഠശാലകളും കൃഷിത്തോട്ടങ്ങളും കൃഷിപരിഷ്കരണത്തിനാവശ്യമുള്ള മറ്റനേകം ഉപകരണങ്ങളുമുള്ള ജൎമ്മനി, ഇംഗ്ലണ്ടു മുതലായവ രാജ്യങ്ങളിൽ കൂടിയും, നാം ഇവിടെ ആരംഭിക്കാൻപോകുന്നതുപോലെയുള്ള പ്രസംഗങ്ങൾ ധാരാളമായി നടത്തിവരുന്നുണ്ട്. എഡിൻബറോവിലുള്ള ഒരു കൃഷിപാഠശാലയിൽ ഏതാനും ആളുകളെ ഈ വിധമായ പ്രസംഗങ്ങൾക്കായിത്തന്നെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ജൎമ്മനിയിലാകട്ടെ, ഓരോ കൃഷിപാഠശാലകളിൽ, കൃഷിക്കാരെ ആണ്ടിൽ രണ്ടോ മൂന്നോ തവണ വിളിച്ചുകൂട്ടി ചില പ്രത്യേകപ്രസംഗങ്ങൾ അവിടെയുള്ള ഉപാദ്ധ്യായന്മാർ തന്നെ ചെയ്തുവരുന്നുണ്ട്. ഇതരരജ്യങ്ങളിൽ ഈ മാതിരി പ്രസംഗങ്ങൾമൂലം കൃഷിക്കാൎക്കു് വളരെ ഗുണം സിദ്ധിക്കാനിടയായിട്ടുള്ളതുകൊണ്ട് ഇവിടേയും ഈ പ്രസംഗങ്ങൾ ഗുണപ്രദമായിരിക്കുമെന്നു നമുക്ക് ആശംസിക്കാവുന്നതാണ്.

നമ്മുടെ കൃഷിപരിഷ്കരണത്തെപറ്റി പറയുന്നതായാൽ ഏറെകുറെ പറവാനുണ്ട്. എന്നാൽ, പ്രജാസഭയിൽ മൂന്നുനാലു മണിക്കൂർ നേരം ഇരുന്നു ക്ഷീണിച്ചിരിക്കുന്ന സദസ്യരെ ഒരു ദീൎഘമായ പ്രസംഗംകൊണ്ടു ഇനിയും ബുദ്ധിമുട്ടിക്കണമെന്ന് എനിക്ക് ഉദ്ദേശമില്ല. അതിനാൽ കൃഷി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/117&oldid=166553" എന്ന താളിൽനിന്ന് ശേഖരിച്ചത്