ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്മുടെ കൃഷിപരിഷ്കരണം ൧൧൫

റു വിതച്ചതുപോലെ", തെങ്ങു നടുന്ന ആളുകൾ അപൂൎവ്വമല്ല. കൃഷിചെയ്യുന്ന സമ്പ്രദായത്തിലുള്ള ന്യൂനതകൾ നിമിത്തവുമാണ്, ഉത്തരതിരുവിതാംകൂറിൽ തെങ്ങുകൾക്ക് ഭയങ്കരമായ ഒരു തരം വ്യാധി പിടിപെട്ടിട്ടുള്ളത്. തെങ്ങുകൃഷിപോലെത്തന്നെ മറ്റനേകം സാധനങ്ങളുടെ കൃഷി പരിഷ്കരിക്കാവുന്നതായിട്ടുണ്ട്. നെല്ലുകൃഷി കൂടാതെ, മറ്റു സാധനങ്ങൾ ഉത്തമമായി കൃഷിചെയ്യുന്നതു രാജ്യത്തിന്റെ ഐശ്വര്യയ്യത്തിന്ന് അത്യാവശ്യമെന്നുള്ളത് ഏവൎക്കും അറിയാമെല്ലൊ. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി അവിടത്തെ കൃഷിയേയും വ്യവസായത്തേയും ആശ്രയിച്ചിരിക്കുന്നതാണ്. നമ്മുടെ രാജ്യത്തിൽ ഇപ്പോൽ വ്യവസായങ്ങൾ അധികമില്ലെങ്കിലും വ്യവസായങ്ങൾ ഉണ്ടായിവരണമെങ്കിൽ കൃഷി വൎദ്ധിക്കേണ്ടതാവശ്യമാണു്. എങ്ങിനെയെന്നാൽ, നമുക്കിപ്പോൾ ഒരു നെയിത്തുശാല ഏൎപ്പെടുത്തണമെന്നിരിക്കട്ടെ. ഇതിലേക്കാവശ്യമുള്ള നൂലും പഞ്ഞിയും അന്യരാജ്യത്തുനിന്നു വരുത്തുന്നതിനേക്കാൾ ഇവിടത്തന്നെ ഉണ്ടാക്കുന്നതു ലാഭകരമാണല്ലൊ. അതിനാൽ പരുത്തി ഉണ്ടാകുന്ന സ്ഥലങ്ങളിൽ പരുത്തി നട്ടുവളൎത്തുന്നതു നെയിത്തുശാലകൾക്ക് ഉപകാരപ്രദമാകുന്നു. അതുപോലെത്തന്നെ, പഞ്ചസാര നിൎമ്മിക്കുന്ന ശാലകൾ ഉണ്ടാകണമെങ്കിൽ കരിമ്പു ധാരാളം നട്ടുവളൎത്തണം. ഇപ്രകാരം അനേകം വ്യവസായങ്ങൾക്കാവശ്യമുള്ള സാധങ്ങൾ കൃഷികൊണ്ടുണ്ടാകേണ്ടവയാണു്. അതിനാൽ വ്യവസായങ്ങൾ ഉണ്ടാകുന്നതിനു കൃഷിപരിഷ്കാരമത്യാവശ്യമെന്നു തെളിയുന്നു.

നമ്മുടെ കൃഷിയിലുള്ള ദോഷങ്ങളെന്തെല്ലാമെന്നു നമുക്ക് ഓരോന്നായി ആലോചിച്ചുനോക്കാം. കൃഷികാര്യത്തിൽ ആദ്യമായി ആലോചിക്കേണ്ടതു മണ്ണിന്റെ കാര്യത്തെപ്പറ്റിയാണെല്ലോ. കൃഷിക്ക് ഉപയോഗമുള്ള മണ്ണു പലമാതിരിയുണ്ട്. മണൽതറ, വളരെ പശയുള്ള കളിമണ്ണു, മണലും ചെളീമണ്ണും കൂടി കലൎന്ന് ഇംഗ്ലീഷിൽ ലോം (Loam) എന്നു പറയുന്ന മണ്ണ് ഇവകളാൺ. സകല കൃഷികൾക്കും ഏറ്റ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/120&oldid=166557" എന്ന താളിൽനിന്ന് ശേഖരിച്ചത്