ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വും ചേൎച്ചയായിട്ടുള്ളത് ഒടുവിൽ പറഞ്ഞ മണ്ണാണ്. ശാസ്ത്രീയമായ പരീക്ഷകൾ കൊണ്ട് ഈ മാതിരി മണ്ണിന്റെ വിഭാഗങ്ങൾ സൂക്ഷ്മമായി കണ്ടുപിടിക്കാവുനതും അതുമൂലം ഇത്തരം മണ്ണിനെ തിരിച്ചറിയാവുന്നതുമാണു്. പക്ഷേ കൃഷിക്കാൎക്ക് ഈ പരീക്ഷകൾ നടത്തുന്നതിന് നിവൃത്തിയില്ല. എന്നാൽ, ഈ മണ്ണിനെ തിരിച്ചറിയുവാൻ എളുപ്പമായ ചില സമ്പ്രദായങ്ങൾ ഇല്ലെന്നില്ല. കുറേശ്ശെ നനവുള്ള മണ്ണു കൈകൊണ്ടു ഉരുട്ടിയാൽ, ഉണ്ടയായിട്ടിരിക്കുന്നതായാലും,ആ ഉണ്ടയെ താഴെ ഇട്ടാൽ ചിതറാതെ ഉടഞ്ഞുവീഴുന്ന സ്ഥലത്തുതന്നെ കിടക്കുന്നതായാലും ആ മണ്ണു, മേൽ പറഞ്ഞ പ്രകാരം, മണലും കളിമണ്ണും കൂടി ചേൎന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കാം. ഇത്തരം മണ്ണിന്റെ നിറം ഒരു മാതിരി കറുപ്പായിരുന്നാൽ അത് ഒന്നാന്തരം മണ്ണായി ഗണിക്കപ്പെടാം. ഈ മണ്ണിന്റെ വീര്യം മറ്റു തരം മണ്ണിലുള്ളതിനേക്കാൾ അധികമാകയാൽ അതിൽ കാലാവസ്ഥയ്ക്കുചേരുന്നതായ സകല സാധനങ്ങളും കൃഷിചെയ്യാം. ഇപ്രകാരമുള്ള മണ്ണു തിരുവിതാംകൂറിൽ പല സ്ഥലങ്ങളിലുമുണ്ട്. മലഞ്ചെരിവുകലിലെ ഇടകലിലും, ആറ്റിൻ‌കരകളിലും, നല്ല പോലെ കാടുപിടിച്ചുകിടക്കുന്ന ചില കുന്നുകളിലും ഇത്തരം മണ്ണു ധാരാളം ഉണ്ട്. സാധാരണ മരക്കറികൾ പരമ്പരയായി കൃഷിചെയ്തുവരുന്ന തോട്ടങ്ങളിലും ഈ മാതിരി മണ്ണു കാണുന്നതാണ്. മണലും കളിമണ്ണും ഏകദേശം ഒന്നുപോലെ കലൎന്നിരിക്കുന്ന മണ്ണിനെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്. എന്നാൽ മണലിന്റേയും കളിമണ്ണിന്റേയും തുകയുടെ കൂടുതൽകുറവനുസരിച്ചു പല അവാന്തര‌വിഭാഗങ്ങൾ ഉണ്ട്. ഇപ്രകാരമുള്ളവയുടെ ഒരു പട്ടിക ഉണ്ടാക്കിയാൽ അതിന്റെ ഒരു അറ്റത്തുകടപ്പുറത്തും മറ്റും കാണുന്നതുപോലെയുള്ള വെറും മണലും, മറ്റെ അറ്റത്തു കലം, ഓടു മുതലായവ ഉണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്ന വെറും കളിമണ്ണും കാണപ്പെടും. ഈ രണ്ട് അറ്റത്തുമുള്ള രണ്ടുതരം മണ്ണുകളും കൃഷിക്കുപയോഗിക്കാൻ കൊള്ളുകയില്ല. ഇ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/121&oldid=166558" എന്ന താളിൽനിന്ന് ശേഖരിച്ചത്