ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം


സ്റ്റൎസ്റ്റെഡ്ഡ് (Mr. Stead)തന്റെ "Review o Reviews" എന്ന് മാസികയിൽ പ്രശംസിച്ചിരിക്കുന്നതുമായ Nitro bacterineഎന്ന സാധനം മുതിരവിത്തിനോടു ചേൎത്ത് വിതയ്ക്കുന്നതായാൽ രുചകതത്തെ ആകൎഷിക്കാൻ മുതിരക്കുള്ള ശക്തി കൂടുന്നതാണ്.


൩. മണൽ അധികമുള്ള ഭൂമിയെ നന്നാക്കുന്നതിനു മണ്ണിൽ കുമ്മായമിടുന്നതും നല്ലതാണ്. കുമ്മായം ഭൂമിയിൽ ഇടുന്നതുകൊണ്ടു പലമാതിരി ഗുണങ്ങളുണ്ട്. എന്നാൽ, നമ്മുടെ കൃഷിക്കാൎക്ക് കുമ്മായത്തെപറ്റി വേറൊരഭിപ്രായമാണുള്ളത്. അവരുടെ വിചാരത്തിൽ, കുമ്മായമിട്ടാൽ ഭൂമിയുടെ വീൎയ്യം കുറഞ്ഞുപോകുമെന്നും അവിടെ ഉണ്ടാകുന്ന ചെടികൾ വെന്തുപോകുമെന്നുമാണ്. പക്ഷേ ഇതു ഒട്ടും ശരിയായിട്ടുള്ളതല്ല. മണൽഭൂമിയിൽ കുമ്മായം ഇടുന്നതുകൊണ്ടുള്ള പ്രത്യേകഗുണം അതിനു പശിമകൊടുക്കുന്നതാണ്.

൪. കളിമണ്ണു കൊണ്ടുവന്നു മണൽഭൂമിയോടു ചേൎക്കുക. നെൽകൃഷിക്കുപയോഗിച്ചുവരുന്ന നിലങ്ങളിൽ മണൽ അധികമുണ്ടായിരുന്നാൽ, അതിനു യാതൊരു പ്രതിവിധിയും ചെയ്യാതെ, ആണ്ടോടാണ്ടു കൃഷിചെയ്തുവരുന്ന പതിവു നമ്മുടെയിടയിൽ സാധാരണയാണ്. മിക്കവാറും വിളവു കുറഞ്ഞുകിട്ടുന്ന നിലങ്ങളിൽ അധികം വേലചെയ്തിട്ടു കാൎയ്യമില്ലെന്നാണ് നമ്മുടെ കൃഷിക്കാരുടെ അഭിപ്രായമെന്നു തോന്നുന്നു. ഇതു 'ചാകാൻകിടക്കുന്നതിനെ ചവിട്ടിക്കൊല്ലുന്നതുപോലെ'യാണ്. എന്നാൽ ഈ മാതിരി നിലങ്ങളിലും വേണ്ടതുപോലെ വേല ചെയ്യുന്നതായിരുന്നാൽ, മറ്റുള്ള നിലങ്ങളെപ്പോലെ വിളയുമെന്നുള്ളതിനാലാണ് മണൽഭൂമികളെപറ്റി ഞാനിത്രയും പറഞ്ഞത്.

ഇനി കളിമണ്ണധികമുള്ള മണ്ണിനെ നന്നാക്കേണ്ടമാൎഗ്ഗങ്ങളെന്തല്ലാമെന്ന് ആലോചിക്കാം. ഈ മാതിരി മണ്ണിന്റെ മുഖ്യമായ ദോഷം, വെള്ളം കെട്ടിനിൽക്കയും മണ്ണ് ഒരുകാലത്തും ഉണങ്ങാതെയിരിക്കയും ചെയ്യുന്നതാണ്. ഇതിലെക്കു പ്രതിവിധി:- (൧) മൂന്നോ നാലോ അടി താഴ്ത്തി ചാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/123&oldid=166560" എന്ന താളിൽനിന്ന് ശേഖരിച്ചത്