ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്മുടെ കൃഷിപരിഷ്കരണം ൧൧൯

ലുകൾ ഉണ്ടാക്കി വെള്ളം വടിഞ്ഞുപോകാത്തക്കവിധത്തിൽ ആക്കുക. (൨) വലിയ കലപ്പകൊണ്ടു താഴ്ത്തിഉഴുതും കട്ടയടിച്ചും മണ്ണിനെ നല്ലപൊടിയാക്കുക. ഇത് ആണ്ടിൽ എത്ര തവണ ചെയ്യാമോ അത്രയും നല്ലതാണ്. (൩) കുമ്മായമിടുക. ഇവിടെ കുമ്മായംകൊണ്ടുള്ള ഉപയോഗം കളിമണ്ണിന്റെ പശകുറച്ച് അതിനെ വെള്ളംവാൎന്നു പോകാത്തക്കവിധത്തിലാക്കുകയാകുന്നു. (൪) മുകളിലുള്ള മണ്ണു പല സ്ഥലങ്ങളിൽ കുന്നിച്ചുകൂട്ടി തീയിട്ടു ചുട്ടതിന്റെശേഷം വീണ്ടും തട്ടിനിരത്തുക. (൫) മണൽ കൊണ്ടുവന്നു ചേൎക്കുക.

മണലിന്റേയും കളിമണ്ണിന്റേയും ആധിക്യത്തിന്നു പുറമെ, വേറെ ചില ദോഷങ്ങൾകൊണ്ടും ചില നിലങ്ങൾ കൃഷിക്ക് ഉപയോഗമില്ലാതെ തീൎന്നിട്ടുണ്ട്. ഓരുനിലങ്ങൾ. ഇവ രണ്ടുമാതിരിയുണ്ട്. ചിലസ്ഥലങ്ങളിൽ ഒരു എന്നു പറയുന്നത്, വെള്ളം കെട്ടിനിൽക്കുമ്പോൾ അതിന്റെ മുകളിൽ ഒരു മാതിരി മഞ്ഞനിറത്തിൽകാണുന്ന സാധനത്തെയാണ്. ഇത് (എന്താണെന്നുള്ളതു Laboratory യിൽ പരിശോധിച്ചതിനുമേലെ സൂക്ഷമമായി പറയാൻ പടുള്ളു.) ഇരുമ്പിൽ നിന്നുമുണ്ടാകുന്ന ഒരുമാതിരി സാധനമാണെന്നാണ് എനിക്കു തോന്നുന്നത്. ഇതിനു പ്രതിവിധി വീണ്ടും കുമ്മായമിടുകയാണ്. ഇതു നമ്മുടെ കൃഷിക്കാരിൽതന്നെ ചിലൎക്കു മനസ്സിലായിട്ടുണ്ട്. കുമ്മായമിട്ടു ഗുണം കണ്ടുവെന്ന് അനേകംപേർ എന്നോടു പറഞ്ഞിട്ടുണ്ട്. ചിലർ ഇതിനു മത്സ്യംവളമിടുകയും അതുകൊണ്ടു ഗുണമുണ്ടാകയും ചെയ്തിട്ടുണ്ട്. വേറൊരുമാതിരി ഓരുള്ളതു, കടൽവെള്ളത്തിലുള്ള ചില ഉപ്പുകൾ മണ്ണിൽ ഉള്ളതുകൊണ്ടാണ്. നാഗരുകോവിലി നടുപ്പിച്ചു ചില സ്ഥലങ്ങളിൽ ഇപ്രകാരമുള്ള ഓരുള്ളതായി അറിയാം. ഇതിന്റേയും സൂക്ഷ്മകാരണം Laboratory പരീക്ഷകൊണ്ടേ തീൎച്ചപ്പെടുത്താൻ പാടുള്ളു. ഇതിനു പ്രതിവിധി താഴേപറയുന്ന വിധമാകുന്നു. നിലത്തിൽ ആദ്യമായി കുറുക്കെ താഴ്ത്തി ചാലുകളെടുക്കണം. ചാലിന്റെ ഇരുഭാഗത്തും വരമ്പുപിടിക്കണം. വരമ്പിന്റെ അകത്തു വെള്ളം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/124&oldid=166561" എന്ന താളിൽനിന്ന് ശേഖരിച്ചത്