ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

അടച്ചു നിറുത്തുകയും വെള്ളം ഭൂമിയിൽകൂടി ചാലിലേക്കു പാഞ്ഞുപോകയും ചെയ്യണം. ഇതുകൊണ്ടു മണ്ണിലുള്ള ദോഷകരമായ ഉപ്പുകൾ വെള്ളത്തിൽ ദ്രവിച്ച് അതോടുകൂടി പോകുന്നതാണ്. ഇപ്രകാരം ആണ്ടോടാണ്ടു ചെയ്യുന്നതായിരുന്നാൽ, കാലക്രമംകൊണ്ടു മണ്ണു കൃഷിക്കുപയോഗമുള്ളതായിത്തീരും. അമ്പലപുഴത്താലുക്കിലുള്ള പുഞ്ചനിലങ്ങളിൽ ഒരുമാതിരി ഓരുണ്ടെന്ന് എന്നോട് ഒരാൾ പറകയുണ്ടായി. ഇതു കടൽവെള്ളത്തിലെ ഉപ്പുകൾ മൂലമായിരിക്കണം. എന്നാൽ അവിടത്തെ തറ വളരെ താഴ്ന്ന താകകൊണ്ടും, ആണ്ടിൽ മിക്കപ്പോഴും അതു വെള്ളത്തിനടിയിലാകകൊണ്ടുംമേല്പറഞ്ഞ പ്രതിവിധി ഇതിലേക്കു ചേരുമോ എന്ന സംശയമാണ്. ദോഷകരമായ ഉപ്പുകളുടെ ഉപദ്രവത്തെ മാറ്റുന്നതായിവേറെ ചില ഉപ്പുകളുണ്ട്. ഇംഗ്ലീഷിൽ ഗിപ്സം (Gypsum) എന്നു പറയുന്നത് ഇതിലൊന്നാണ്. ഇതിനെ അമ്പലപ്പുഴെ ഒരു നിലത്തിൽ പരിശോധനാൎത്ഥം ഉപയോഗിച്ചു നോക്കേണ്ടതാണ്. ഇതുകൂടാതെ, ഉപ്പുനിലങ്ങളിൽ വിളയുന്നതായ ധാന്യങ്ങളെ കണ്ടുപിടിച്ച്, ആ വക ധാന്യങ്ങൾ, മേല്പറഞ്ഞ നിലങ്ങളിൽ വിളയുമോ എന്നു നോക്കേണ്ടാതാണ്.

മണ്ണിനെപറ്റി ഇതിലധികംവിസ്തരിക്കാൻ സമയം ഉണ്ടെന്നു തോന്നുന്നില്ല. അതിനാൽ നമുക്ക് ഉഴുന്നതിലേക്കും മറ്റുമുള്ള ആയുധങ്ങളെപറ്റി ആലോചിക്കാം. അനേകം നൂറ്റാണ്ടായിട്ട് ഉപയോഗിച്ചുവരുന്ന നമ്മുടെ കലപ്പക്കു പ്രത്യേകം ചില ഗുണങ്ങളില്ലെന്നില്ല. പൃഷ്ടം കൂൎത്ത്, എല്ലുകളും വെളിയിലായി ജീവിതത്തിന്റേയും മരണത്തിന്റേയും മദ്ധ്യേ നിൽക്കുന്ന നമ്മുടെ കന്നുകാലികൾക്കു വലിച്ചുകൊണ്ടുപോകാൻ യോഗ്യതയുള്ള കലപ്പ നമ്മുടേതല്ലാതെ വേറൊന്നുമില്ല. നിത്യവൃത്തിക്കു മാൎഗ്ഗമില്ലാതെ മരച്ചീനികൊണ്ടോ, മിക്കപ്പോഴും വെറും പട്ടിണിയായിട്ടോ കാലംകഴിച്ചുകൂട്ടുന്ന നമ്മുടെ ചില കൃഷിക്കാൎക്ക് വിലകൊടുത്തുവാങ്ങാൻ സാധിക്കുന്നതായി നമ്മുടെ കലപ്പ മാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/125&oldid=166562" എന്ന താളിൽനിന്ന് ശേഖരിച്ചത്