ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪ പ്രബന്ധമഞ്ജരിരണ്ടാംഭാഗം


ലുമുള്ള കൃഷിക്കാൎക്കു വെള്ളം കിട്ടത്തക്കസ്ഥിതിയിലാകയും ചെയ്തീട്ടുണ്ട്. എന്നാൽ കോതയാറണയിലെ വെള്ളം ചെല്ലാത്ത സ്ഥലങ്ങൾ തെക്കൻ‌ താലൂക്കുകളിലും ധാരാളമുണ്ട്. അവിടങ്ങളിലും, വെള്ളം കിട്ടാത്ത മറ്റുസ്ഥലങ്ങളിലും വെള്ളമിറയ്ക്കുന്നതിലേക്കു വല്ല യന്ത്രങ്ങളുമുപയോഗുക്കാൻ പാറ്റുണ്ടൊ എന്നു നാം നോക്കേണ്ടതാണ്. പൺറ്റത്തെ ഇറവട്ടിയും ചക്രവുംകൊണ്ടു വെള്ളമിറക്കുന്നതു പല പ്രകാരത്തിലും നഷ്ടമായിട്ടുള്ളതാകുന്നു. മദ്രാസ് സംസ്ഥാനത്തിൽ ചിലടത്ത്, ഉപയോഗിച്ചുവരുന്ന പിക്കോട്ടുമുതയാല യന്ത്രങ്ങൾ, നമ്മുടെ ഇറവെട്ടി, ചക്രം, ഇവയെക്കാൾ നല്ലതാണ്. നാഗരുകോവിലിനടുപ്പിച്ച് ഒരാൾ കൃഷിയിൽ പല നൂതനവ്യതിയാനങ്ങൾ ചെയ്തു കാണുന്നത് എത്രയോ സ്തുത്യൎഹമായിരിക്കുന്നു. അദ്ദേഹം വെള്ളമിറക്കുന്നതിലേക്കു സാധാരണ പിക്കോട്ടയെ ഒന്നു പരിഷ്കരിച്ചുപയോഗിക്കുന്നുണ്ട്. ഈ യന്ത്രം അധികംവിലകൂടാതെ ചെയ്യിക്കാവുന്നതും ഒരിണക്കാളയും ഒരാളും നിന്നാൽ ഒരു ദിവസംകൊണ്ടു നാല് അഞ്ച് ഏക്കർ സ്ഥലം വെള്ളമടക്കാവുന്നതുമാകയാൽ ഈ മാതിരി യന്ത്രം നമ്മുടെ കൃഷിക്കാർ ഉപയോഗിക്കുന്നതു ഫലപ്രദമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. വിലകൂട്ടിക്കൊടുക്കാമെന്നു വരികിൽ, കാറ്റിന്റേയും മറ്റുചില വാതകങ്ങളുടേയും ശക്തികൊണ്ടു വെള്ളമിറയ്ക്കത്തക്ക യന്ത്രങ്ങൾ കിട്ടുന്നതാണ്. കാറ്റുകൊണ്ടു പ്രവൎത്തിക്കുന്ന യന്ത്രത്തിന് ഏകദേശം ൭0൦ ഉറുപ്പികയോളം വിലയുണ്ട്. ഇതു കാറ്റു നല്ലവണ്ണമുള്ള സ്ഥലങ്ങളിൽമാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ആരുവാമൊഴി മുതലായ സ്ഥലങ്ങളിൽ ഈ യന്ത്രം ഉപയോഗിക്കാൻ സൌകൎയ്യമുണ്ടെന്നു തോന്നുന്നു. എണ്ണകൊണ്ടു പ്രവൎത്തിപ്പിക്കപ്പെടുന്ന യന്ത്രവും വെള്ളമിറക്കുവാൻ നല്ലതാണ്. മദ്രാസ് പ്രസിഡൻസിയിൽ മിസ്റ്റർ ചാറ്റൎട്ടന്റെ പ്രേരണയിൻപേരിൽ ഈ മാതിരി യന്ത്രങ്ങൾ പലയിടങ്ങളിലും നടപ്പായിട്ടുണ്ട്. ഞാൻ മിസ്റ്റർ ചാറ്റൎട്ടനോട് എഴു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/129&oldid=166566" എന്ന താളിൽനിന്ന് ശേഖരിച്ചത്