ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഒരു വലിയ തീരുവയുള്ളതുകൊണ്ടു അന്യരാജ്യത്തിൽ അധികം പോകുന്നില്ല. എന്റെ അഭിപ്രായം, ഈ സാധനങ്ങൾ ഒന്നും അന്യരാജ്യങ്ങളിൽ പോകാതിരിക്കത്തക്കവിധത്തിൽ തീരുവകൾ ഏൎപ്പെടുത്തുന്നതു കൃഷിയുടെ അഭിവൃദ്ധിക്കു ഗുണപ്രദമായിരിക്കുമെന്നാണ്. അന്യരാജ്യങ്ങളിൽ പോകാതെയിരുന്നാൽ ഇവയെ ഉരങ്ങളായി ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നതാണ്. മേലപറഞ്ഞ ഉരങ്ങളെല്ലാം നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നവയണ്. ഇവിയെല്ലാം നല്ലപോലെ സൂക്ഷിക്കുന്നതായിരുന്നാൽ നമുക്ക് ഉരത്തിന്റെ ക്ഷാമം അധികം കാണുന്നതല്ല. ഇവകൂടാതെ ഉരമായിട്ട് ഉപയോഗിക്കാവുന്ന അനേകം ഉപ്പുകൾ അന്യരാജ്യങ്ങളിൽ നിന്നും വരുത്താവുന്നതായിട്ടുണ്ട്. ഇവയേപറ്റി വേറൊരു പ്രസംഗമുണ്ടാകുക്കെന്നുള്ളതിനാൽ, ഞാൻ കൂടുതലായി ഒന്നും പറയുന്നില്ല. ഉരത്തിന്റെ കാൎയ്യം പറഞ്ഞുതീൎക്കുന്നതിനുമുമ്പെ പച്ചിലവളത്തെപറ്റി ഒന്നു രണ്ടു വാക്കു പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ വയലിൽ 'കൊഴയി' ടുക എന്നൊരു പതിവുണ്ടെല്ലൊ. എന്നാൽ കാട്ടിൽനിന്നും തോലുവെട്ടിക്കൊണ്ടുവന്ന് ഇടുന്നതിനേക്കാൾ എളുപ്പമായ ഒരു മാൎഗ്ഗമുണ്ട്. അതായത് വയലിൽ തന്നെ എളുപ്പത്തിൽ വളരുന്നതായ ചില ചെടികൾ നട്ടുവളൎത്തി പൂത്തുതുടങ്ങുമ്പൊഴേക്കും അതിനെ ഉഴുതു മണ്ണിനടിയിലാക്കുകയാകുന്നു. ഇപ്രകാരം നട്ടുവളൎത്തുന്നതു പയറുവൎഗ്ഗത്തിലുൾപ്പെട്ട ഒരു ധാന്യമായിരുന്നാൽ അതിനു പ്രതേകം ഒരു ഗുണമുണ്ട്. മുതിരക്കു വായുവിൽനിന്നും രുചകത്തെ ആകൎഷിച്ചു നിലത്തിലാക്കുന്നതിനുള്ള ശക്തിയുണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലൊ.ഈ ശക്തി പയറുവൎഗ്ഗത്തിലുൾപ്പെട്ട സകല ധാന്യങ്ങൾക്കുമുണ്ട്. നിലത്തിൽ പച്ചിലവളത്തിനായി നടുന്നതിനു വട്ടത്തകര വളരെ നല്ലതാണ്. ഇതു ചില പുരയിടങ്ങളിൽ കൃഷിചെയ്യാതെ ഉണ്ടാകുന്നതാണ്. ഇതിന്റെ വിത്തു ശേഖരിച്ചു, കൊയ്തുകഴിഞ്ഞതിന്റെ ശേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/135&oldid=166573" എന്ന താളിൽനിന്ന് ശേഖരിച്ചത്