ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വയും കൃഷിചെയ്യുന്നതു പതിവാണ്. ഇപ്രകാരമുള്ള വിളവുമാറ്റൽ, തിരുവിതാംകൂറിൽ അനേകം ഭാഗങ്ങളിൽ കാണാത്തതുകൊണ്ടു വ്യസനിക്കുന്നു. വിളവുമാറ്റത്തിൽ ഒരു കാർയ്യം നാം പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതാണ്. അത്, ഒരു നിലത്തിൽ രണ്ടുമൂന്നാണ്ടിൽ ഒരിക്കലെങ്കിലും പയറുവർഗ്ഗത്തിലുൾപ്പെട്ട ഒരു ധാന്യം കൃഷിചെയ്യേണമെന്നുള്ളതാണ്. ഇതിൽനിന്നുണ്ടാകുന്ന പ്രത്യേക ഗുണത്തെപറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ.

ഇനി നമുക്ക് ആലോചിക്കേണ്ടതു വിത്തുകൾ നന്നാക്കുന്ന കാർയ്യത്തെപറ്റിയാണ്. ഒരു സഥലത്ത് ഒരു വിത്തു കൃഷിചെയ്താൽ അതിനെതന്നെ അവിടെ ആചന്ദ്രതാരം കൃഷിചെയ്തെങ്കിലേ ഗുണമുള്ളു എന്നാണ് നമ്മുടെ കൃഷിക്കാരുടെ അഭിപ്രായം. ഇത് അത്ര ശരിയായിട്ടുള്ള അഭിപ്രായമെന്ന് എനിക്ക് തോന്നുന്നില്ല. വിത്തുകൾ കൂടെകൂടെ മാറ്റുന്നത് ഏറ്റവും ഫലപ്രദമായിട്ടാണ് മറ്റു രാജ്യങ്ങളിൽ കണ്ടുവരുന്നത്. അനേകകാലം ഒരു സ്ഥലത്തുതന്നെ താമസിച്ചു ജോലിനോക്കുന്ന ഒരാൾ, കുറച്ചുദിവസത്തേക്കു കടൽതീരങ്ങളിലോ, കുന്നുകളിലോ പോയി താമസിച്ചാൽ എത്ര സുഖം തോന്നുമോ, അതുപോലെതന്നെ, വിത്തുകളെ മാറ്റുന്നതുകൊണ്ട് അവയ്ക്കും പ്രത്യേകഗുണം ഉണ്ടാകും. വിത്തുമാറ്റുന്നതു കൂടാതെ വിളവിനെ നന്നാക്കുന്നതിനുള്ള മാർഗ്ഗം, വിത്തിന്റെ ജാതിയെ നന്നാക്കുകയാണ്. ഇതിലേക്കു രണ്ടു മാർഗ്ഗങ്ങളുണ്ട്. അതിൽ സാധാരണ കൃഷിക്കാർക്കു സാധിക്കാവുന്ന ഒരു മാഗ്ഗത്തെപറ്റി മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളു. ഈ മാർഗ്ഗം വിത്തുതിരിഞ്ഞെടുപ്പു തന്നെയാണ്. ഇതു താഴെ പറയുന്ന പ്രകാരമാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന്നായി, നെല്ലിൽ ഒരുമാതിരി വിത്തിനെ എടുക്കാം. ഇതിൽനിന്നും കുറെ വിത്തു പ്രത്യേകതടം എടുത്തു വിതയ്ക്കണം. നെല്ലു വളർന്നുവരുമ്പോൾ വളരെ പുഷ്ടിയോടുകൂടി വളരുന്നവയെ പ്രത്യേകം തിരിഞ്ഞു വെക്കണം. ഇപ്രകാരം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/137&oldid=166575" എന്ന താളിൽനിന്ന് ശേഖരിച്ചത്