ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ലോകത്തിൽ സകല ജന്തുക്കളും താണ അവസ്ഥയിൽ നിന്നും ഉയർന്നസ്ഥിതിയെ ആണ് പ്രാപിക്കുന്നത്. നമ്മുടെ രാജ്യത്തിലുള്ള കന്നുകാലികൾ ഈ പ്രസിദ്ധതത്വത്തിൽ നിന്നു ഭിന്നമായിരിക്കുന്ന ഒരു പദ്ധതിയെയാണ് അനുഗമിക്കുന്നത്. പരദേശത്തു സഞ്ചരിച്ച് അവിടത്തെ കൃഷിക്കാരുടെ സമ്പ്രദായങ്ങളെക്കുറിച്ച് അന്വേഷിച്ചു നോക്കുന്നതായാൽ, അവർ തങ്ങളുടെ കന്നുകാലികളെ സ്വന്തസന്താനങ്ങളെപ്പോലെ സംരക്ഷിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം മനസ്സിലാകും. അവരുടെ കന്നുകാലികൽ പയറു, പരുത്തിക്കുരു മുതലായ ഗുരുദ്രവ്യങ്ങൾ ഭക്ഷിച്ചു പരിപുഷ്ടങ്ങളായ അംഗങ്ങളോടും ശക്തിയുക്തങ്ങളായ ദേഹങ്ങളോടും കൂടിയാണ് കാണപ്പെടുന്നത്. തിരുവിതാംകൂറിലാകട്ടെ, ഉഴവുകന്നു കാലികൾക്കു വൈക്കോലും വെള്ളവും, ചിലപ്പോൾ കുറേശ്ശ പച്ചപ്പുല്ലുമല്ലാതെ പോഷകബീജങ്ങൾ ധാരാളം ഉള്ള യാതൊരു ആഹാരവും കൊടുക്കുന്നില്ല. "വാണിയനു കൊടുത്തില്ലെങ്കിൽ വൈദ്യനും കൊടുക്കേണ്ടിവരു"മെന്നുള്ള വിലയേറിയ പാഠത്തെ നമ്മുടെ ആളുകൾ മറന്നിരിക്കുകയാണ്. ഒരു രാജ്യത്തിലെ കൃഷി അഭിവൃദ്ധിയെ പ്രാപിച്ചിരിക്കുന്നുവോ എന്ന് അറിവാനായി ആദ്യം പരിശോധിക്കേണ്ടത് അവിടത്തെ കന്നുകാലികളെയാണ്. നമ്മുടെ രാജ്യത്തിലുള്ള കന്നുകാലികളുടെ ദയനീയമായ അവസ്ഥയ്ക്കു കാരണം നമുക്കു മൃഗപരിചരണത്തിൽ ഉള്ള വൈമുഖ്യവും പരിചയക്കുറവും തന്നെ. ഒരു പാരദേശികകർഷനാകട്ടെ, തന്റെ കന്നുകാലികളെ എത്ര ശുഷ്കാന്തിയോടുകൂടിയാണ് പരിപാലിക്കുന്നത്. അവരുടെ അഭ്യുദയകാരണവും അതുതന്നെയാണ്. നമ്മുടെ നാട്ടിൽ ആർക്കെങ്കിലും നല്ല കാളയോ പോത്തോ ആവശ്യമുണ്ടെങ്കിൽ, ഉടൻ പാണ്ടിലേയിലേക്ക് ആളയക്കുന്നത് പതിവാണ്. ഈ ദിക്കിൽതന്നെ പ്രസവിച്ചുണ്ടാകുന്ന കന്നുകൾക്ക് അന്യദിക്കിലുള്ളവയെപ്പോലെ ശേഷിയും ചൊടിയും ഉണ്ടായിരിക്കുന്നതായി കണ്ടിട്ടില്ലെന്നുതന്നെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/139&oldid=166577" എന്ന താളിൽനിന്ന് ശേഖരിച്ചത്