ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ബന്ധിക്കുന്ന വിദ്യാഭ്യാസം ഒഴികെ മറ്റുള്ള സകലവിധ വിദ്യാഭ്യാസങ്ങളും സാങ്കേതിക വിദ്യാഭ്യാസമാണെന്നു കുറച്ചു കാലം എല്ലാവരും വിചാരിച്ചൂന്നു. അല്പകാലം കൂടി ചെന്നപ്പോൾ, ആ അഭിപ്രായം ഒന്നു മാറി, സാങ്കേതിക വിദ്യാഭ്യാസം എന്നതു, വ്യവസായവിദ്യാഭ്യാസമല്ലാതെ മറ്റൊന്നും അല്ലെന്നും ജനങ്ങളുടെ ഇടയിൽ ഒരു ധാരണ കടന്നുകൂടി. എന്നാൽ ഈ വിഷയം പ്രമാണിച്ച് ഇപ്പോൾ നമുക്കുള്ള അഭിപ്രായങ്ങൾ പൂൎവ്വാധികം വ്യക്തീഭവിച്ചിട്ടുണ്ട്. ഇതിനു നാം ഏറെക്കുറെ കടപ്പെട്ടിരിക്കുന്നതു, കൊല്ലംതോറും നടത്തിവരുന്ന വ്യവസായപ്രദൎശനങ്ങളോടും സംഘങ്ങളോടും ആണ്. കൃഷി, വ്യവസായം, വാണിഭം എന്നീ മൂന്നു പ്രധാന വിഷയങ്ങളെപറ്റിയുള്ള വിദ്യാഭ്യാസമെന്നു പറയപ്പെടുന്നതെന്ന് ഇപ്പോൾ പ്രായേണ എല്ലാവരും സാമാന്യം നല്ലപോലെ മനസ്സിലാക്കീട്ടുണ്ടെന്നു കാണുന്നു.

സാങ്കേതികവിദ്യാഭ്യാസവകുപ്പുകൾ.

കച്ചവടത്തിനുള്ള അസംസ്കൃത സാധനങ്ങളുടെ (പ്രകൃത്യം ഉല്പന്നങ്ങളായ സാധങ്ങൾ എന്നു താല്പൎയ്യം) ഉല്പാദനത്തെപറ്റിയുള്ളതാണ് കൃഷിവിദ്യാഭ്യാസം. അസംസ്കൃത സാധനങ്ങളെ കൈത്തൊഴിലുകൾകൊണ്ടും രൂപാന്തരം വരുത്തുന്നതിനെപറ്റി വ്യവസായവിദ്യാഭ്യാസം പ്രതിപാദിക്കുന്നു. അതുപോലെ, സാമാനങ്ങൾ വിൽക്കപ്പെടേണ്ട സ്ഥാനങ്ങളേയും, കൃഷിക്കൊണ്ടും വ്യവസായംകൊണ്ടും ഉണ്ടായിട്ടുള്ള പദാൎത്ഥങ്ങൾക്കു വിക്രോതാക്കന്മാരേയും കണ്ടുപിടിക്കുന്നതിനുപയുക്തമാകുന്ന വിദ്യാഭ്യാസമാണ് വാണിജ്യവിദ്യാഭ്യാസമെന്നു പറയുന്നത്. വ്യവസായവിദ്യാഭ്യാസം നൾകേണ്ടതിനുള്ള ഉത്തമമാൎഗ്ഗം ഏതാണെന്നു തീൎച്ചയാക്കുവാൻ അത്ര എളുപ്പം സാധിച്ചിട്ടിലെങ്കിലും, ആ വിദ്യാഭ്യാസത്തിന്റെ മുഖ്യതയും പ്രയോജനവും നാം എല്ലാവരും തൎക്കംകൂടാതെ എല്ലായ്പ്പോഴും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ വാണിജ്യ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/149&oldid=166588" എന്ന താളിൽനിന്ന് ശേഖരിച്ചത്