ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാണിജ്യവിദ്യാഭ്യാസം ൧൪൯

വാണിജ്യവിദ്യാഭ്യാസം ഇപ്പോൾ അവകാശപ്പെടുന്ന പ്രധാന്യത്തിനും ശ്രദ്ധക്കും അതിനു യോഗ്യതയുണ്ടാകയില്ല. ഏതാനും ചില ചെറുപ്പക്കാരെ കച്ചവടം വക ആപ്പീസുകളിൽ ഗുമസ്തൻ പണിനേടുവാൻ ഇടയാക്കുന്നതല്ല വാണിജ്യ വിദ്യാഭ്യാസകക്ഷികളുടെ ഉദ്ദേശ്യം. അതിനേക്കാൾ എത്രയോ ഉപരിയായ ഒരു ലക്ഷ്യത്തെയത്രെ അവർ ലാക്കായികണ്ടിട്ടുള്ളത്. അവരുടെ യഥാൎത്ഥവും, മുഖ്യവും ആയ ഉദ്ദേശ്യം, നമ്മുടെ യുവാക്കളെ വ്യാപരികളും വൻതരംകച്ചവടക്കാരും ഹുണ്ടികക്കാരും ആക്കിത്തീൎക്കണമെന്നാണ്. നൾകപ്പെടുന്ന അദ്ധ്യയനം, നമ്മുടെ യുവജനങ്ങളിൽ അതിസമൎത്ഥന്മാരുടെ ശ്രദ്ധയെ ആകൎഷിക്കാത്തതും, ഭൂമിയിലുള്ള സകല വ്യാപാരസ്ഥലങ്ങളേപറ്റിയുഅവൎക്ക് സമഷ്ടിയായജ്ഞാനം ഉണ്ടാക്കുകയും വ്യാപാരസാധനങ്ങളെ എറ്റവും ചരുങ്ങിയ വിലക്കു കിട്ടുവാനുള്ള മാൎഗ്ഗങ്ങളേയും, ആവക ദ്രവ്യങ്ങളെ ക്രയം ചെയ്യുന്നതിന് ഏറ്റവും നല്ല വ്യാപാരസ്ഥാനങ്ങളേയും കണ്ടുപിടിക്കുവാൻ ഇടയാക്കുകയും, തങ്ങൾ വ്യാപാരംചെയ്യുന്ന സാധനങ്ങളെ അന്യദിക്കുകളിലെക്കു കയറ്റി അയക്കുന്നതിനുള്ള ഉത്തമമാൎഗ്ഗങ്ങൾ ഏതെല്ലാമാണെന്നറിഞ്ഞ് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്‌വാൻ പ്രാപ്തരാക്കുന്നതുംആയസമ്പ്രദായത്തിലായിരിക്കേണ്ടതാണ്.

ഭരണതന്ത്രവിവരങ്ങൾ.

വായിക്കുവാനും ഗ്രഹിക്കുവാനും പണവ്യാപാരയോഗത്തിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ഭേദഗതികളുടെ സൂചനംകാൎയ്യകാരണസഹിതം നല്ലപോലെ മനസ്സിലാക്കി ശരിക്ക് അതിന്റെ വിലമതിക്കുവാനും ഹുണ്ടികക്കാരുടെ ഏൎപ്പാടുകളാൽ കച്ചവടക്കാൎക്കുള്ള സൗകൎയ്യങ്ങളെ പൂൎണ്ണമായി സ്വീകരിച്ച് ഗുണപ്രദമാക്കിത്തീൎക്കുവാനും കച്ചവടാവശ്യമായ സഹകരണസംഘങ്ങളുടെ സ്ഥാപനയെ പ്രോത്സാഹിപ്പിക്കുവാനും ആവക സംഘങ്ങളുടെ ഭരണം നടത്തുവാനും അവർ പ്രാപ്തരാകണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/154&oldid=166594" എന്ന താളിൽനിന്ന് ശേഖരിച്ചത്