ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ങ്ങളെ പഠിപ്പിക്കേണ്ടതിലേക്കു നമ്മുടെ സൎവ്വകലാശാലകൾ ചെയ്തിട്ടുള്ളതുപോലെയുള്ള ഏൎപ്പാടുകൾ, ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസത്തെസംബന്ധിച്ച കാൎയ്യത്തിലും ചെയ്യേണ്ടതാണെന്നുള്ളതിനു വേറെ ഒരു കാരണംകൂടിയുണ്ട്. സൎവ്വകലാശാലയോടു യാതൊരു സംബന്ധവുമില്ലാത്ത ഒരു വാണിജ്യ, കോളേജിൽനിന്നു നൾകപ്പെടുന്ന അഭ്യാസം അനുഭവരൂപത്തിലുള്ളതാകായാൽ, ബുദ്ധിവികാസവും മനഃപരിഷ്കാരവും ഉണ്ടാക്കുവാൻ വേണ്ടപോലെ അവിടെ ശ്രദ്ധിക്കുന്നില്ല. അങ്ങിനെയുള്ള കോളേജുകൾ കാൎയ്യപരിശീലനങ്ങളിലും, ആപ്പീസ് ഇടപ്പെട്ടപ്രവൎത്തികൾ നടത്തുന്നതിലും ആണ് അധികം മനസ്സിരുത്തുക. വിളവ്, വിഭാഗം, കയററി അയക്കൽ, വരവുചിലവു്, എന്നീമഹത്തരങ്ങളായ വിഷയങ്ങളുടെ പൎയ്യാലോചനയിലല്ല അധികം ശ്രദ്ധവെക്കുന്നത്. ഈ കോളേജുകൾ, പ്രാപ്തന്മാരായ ഹേഡ്ഗുമസ്തന്മാരേയും, മാനേജൎമാരേയും പുറത്തിറക്കുന്നതിനു കഴിവുള്ളവയായിരിക്കും. എന്നാൽ അൎവ്വാചീനവാണിഭത്തിന്റെ അത്ഭുതകരമായും നൂലാമാലയായും ഉള്ള സമ്പ്രദായഭെദങ്ങളെ നമ്മുടെ ചെറുപ്പക്കാരെ ഗ്രഹിപ്പിക്കുന്നതിനും, വാണിജ്യസമുദായങ്ങളുടെ സ്ഥൂലജീവിതത്തിലെ വിഷമമേറിയ യഥാൎത്ഥതത്വങ്ങളിൽനിന്നു പൊതുവായ ഒരു നിയമം അവരെക്കൊണ്ടു കടഞ്ഞടുപ്പിക്കുന്നതിനും അവ അപ്രാപ്തങ്ങളാണ്. ബി.എ. പരീക്ഷക്കു സൎവ്വകലാശാലക്കാർ തീൎച്ചയാക്കീട്ടുള്ള വിഷയങ്ങളിൽ ഒട്ടുമിക്കതും ഡി.സി. എന്ന പരീക്ഷക്കു ചേരുവാൻ വിചാരിക്കുന്ന യുവാവിനും അത്യാവശ്യമാണ്. ഭാഷാവ്യുല്പത്തി, ചരിത്രപരിജ്ഞാനം, ധനശാസ്ത്രം എന്നിവ പ്രത്യേകിച്ചും ഉണ്ടായിക്കണം. ഇപ്രകാരമുള്ള അഭ്യാസവും മനോബുദ്ധികളുടെ പരിഷ്കാരവും കൂടാതെ, ഉൽകൃഷ്ടവാണിജ്യവിദ്യാശാലയിൽനിന്ന് "ഗ്രാഡ്വറ്റ്" എന്ന സ്ഥാനം ലഭിച്ചിട്ടുള്ള ഒരുവന്, തിരിഞ്ഞാൽ തിരിഞ്ഞദിക്കിലെല്ലാം അഭിമുഖമായി വരുന്നതും സദാ മാറിമാറി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/157&oldid=166597" എന്ന താളിൽനിന്ന് ശേഖരിച്ചത്