ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

മാണൊ? ഇവർ തങ്ങളുടെ തൊഴിൽ നടത്തുവാൻ ആരംഭിക്കുമ്പോൾ അതിന് യാതൊരു പ്രതിഫലവും വാങ്ങാറില്ലയൊ? അതല്ല, പ്രതിഫലംവാങ്ങുമ്പോൾ അവൎക്കു കഷ്ടിച്ച് ഉപജീവനത്തിന് വേണ്ടുന്ന ധനം മാത്രമേ അവർ വാങ്ങാറുള്ളു എന്നുണ്ടോ? എന്നാൽ പരമാൎത്ഥം എങ്ങിനെയാണെന്ന് പ്രസിദ്ധനായ ഒരു ഗ്രന്ഥകൎത്താവിന്റെ വാക്കുകളെ ഇവിടെ എടുത്തെഴുതി നിങ്ങൾക്ക് മനസ്സിലാക്കിത്തരാം. "പണത്തിനെപറ്റി അവജ്ഞ കരുതണമെന്ന്, നമ്മെ പഠിപ്പിക്കുവാൻ എന്ന നാട്യത്തിൽ, പുറപ്പെട്ടുവരുന്ന തത്വജ്ഞാനമെല്ലാം ശുദ്ധമെ പൊള്ളയാണ്. മനുഷ്യജീവിതത്തേയും മനുഷ്യസ്വഭാവത്തേയും ധനാശ്രയം അസംഖ്യരൂപാന്തരങ്ങളോടുകൂടി ബാധിച്ചിരിക്കുന്നതിനാൽ, ധനം എടപെട്ട സംഗതികളിൽ ഒരാളെപറ്റി നമുക്ക് സൂക്ഷമമായ അറിവ് സിദ്ധിക്കുവാൻ ഇടവരുന്നപക്ഷം, ആ അറിവുമൂലം അവന്റെ ചേതസ്സ്വഭാവം ആസകലം, ഹസ്താമലകംപോലെ, കാണ്മാൻ കഴിയുന്നതാണ്. നേടുക, സൂക്ഷിക്കുക, ചിലവിടുക, കൊടുക്കുക, വാങ്ങുക, കടംകൊടുക്കുക, കടംവാങ്ങുക, അവകാശികൾക്കധീനപ്പെടുത്തുക എന്നി സംഗതികളി ശരിയായ തോതും സമ്പ്രദായവും അനുസരിക്കുന്നവൻ എവനോ, അവനാണ് ഉത്തമപുരുഷൻ എന്ന് മിക്കവാറും തീൎച്ചയാക്കാം".

സൎവകലാശാലമുഖാന്തരം വാണിജ്യവിദ്യാഭ്യാസം

ചെയ്യിക്കുന്നതിനാലുളവാകാവുന്ന മനഃ പരി

ഷ്കരാത്തിന്റെ മാഹാത്മ്യം.

സൎവകലാശാലയിൽ ഡി. സി. പരിക്ഷ ഏൎപ്പെടുത്തേണ്ടതിലേക്കുള്ള മറ്റൊരു തടസ്ഥം, സൎവകലാശാലയിൽ പഠിക്കുന്ന വിദ്യാൎത്ഥികളുടെ മനോവികാസത്തെ കുറയ്ക്കുന്നതിന് വാണിജ്യവിദ്യാഭ്യാസം ശക്തിമത്തായ ഒരു കാരണമായിഭവിക്കുമെന്നും സൎവകലാശാലയാൽ നൾകപ്പെടുന്ന അദ്ധ്യയനമാൎഗ്ഗമായി ഉല്പന്നമാകേണ്ടുന്ന മാനസസംസ്ക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/159&oldid=166599" എന്ന താളിൽനിന്ന് ശേഖരിച്ചത്