ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

തുകൊണ്ട് അറിവ് മൃതപ്രായമാവുന്നതല്ലാതെ അതിന് ഉണൎച്ചയുണ്ടാകുന്നില്ല.

ഏതെങ്കിലും ഒരു പ്രത്യേകകാൎയ്യസാദ്ധ്യത്തിന്നായി ജ്ഞാനാന്വേഷണം ചെയ്യുമ്പോഴാണ് ശാസ്ത്രീയമായ ചില ഉത്തമോത്തമതത്വങ്ങൾ വെളിപ്പെടുകയും, നൂതനസംഗതികൾ അന്വേഷിച്ച് കണ്ടുപിടുക്കുമ്പോളുണ്ടാകുന്ന അനന്ദാതിരേകം അതീതമായ തൃപ്തിയെ പ്രാപിക്കുകയും ചെയ്തിട്ടുള്ളതെന്ന് ഓൎക്കാണ്ടതാണ്".

അമെരിക്കൻപ്രജാധിപത്യത്തിന്റെയും, വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും വിശിഷ്ടചരിത്രകാരനായ മിസ്റ്റർ ജെയിംസ് ബ്രൈസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. "ഉല്പന്നഭാഗംകൊണ്ടൊ, ആദായഭാഗംകൊണ്ടൊ എങ്ങിനെ നോക്കിയാലും, സാധനങ്ങളുടെ പരസ്പരമാറ്റമായ ആധുനികകച്ചവടം സൎവ്വകലാശാലയാൽ പൂൎണ്ണമായി സല്ക്കരിക്കപ്പെടേണ്ടുന്ന ഒരു വിഷയമായി തീൎന്നിരിക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങീട്ടു വളരെ കാലമായിട്ടുണ്ട്. ഇതിനെപറ്റി ഞാൻ പല സന്ദൎഭങ്ങളിലും വേണ്ടപോലെ സംസാരിച്ചിട്ടും ഉണ്ട്. അത്, തത്വാദികളായ ശാസ്ത്രങ്ങളെ എന്നപോലെ, പ്രതിപാദിക്കയും, പരിപാലിക്കയും ചെയ്‌വാൻ ധാരാളം യോഗ്യതയുള്ള ഒരു വിഷയമാണ്. സൎവ്വകലാശാലയാൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠവിഷയപ്പട്ടികയിൽ അതിനൊരു സ്ഥാനം ലഭിക്കേണ്ടതാണെന്നുള്ളതിന് സംശയമില്ല".

ബോബെ സൎവ്വകലാശാലയിലെ ചാൻസല്ലർ എന്ന സ്ഥാനത്തിൽ നോൎത്ത്കോൎട്ടു പ്രഭു, "ഇന്ത്യയിലെ സൎവകലാശാലകൾ സന്തോഷപൂൎവ്വം മാനിച്ചുപോരുന്ന വിദ്യാശാഖകളിൽ ഏതെങ്കിലും ഒന്നിനെപ്പോലെതന്നെ, അവ, വാണിജ്യത്തെയും, ബഹുമാനിക്കയും, കൂലങ്കഷമായി പഠിപ്പിക്കയും ചെയ്യണം. ശാസ്ത്രം, കൃഷി, വാണിജ്യം എന്നീവക വിദ്യയിലുള്ള പാണ്ഡിത്യത്തെ പൂൎവാധികമായ സൗഹൎദ്ദ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/161&oldid=166602" എന്ന താളിൽനിന്ന് ശേഖരിച്ചത്