ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാണിജ്യവിദ്യാഭ്യാസം ൧൫൭

ത്തോടുകൂടി ആദരിക്കുന്നതുകൊണ്ട് ബോബെ സൎവ്വകലാശാലക്ക് വിദ്യാവിഷയത്തിൽ കിട്ടീട്ടുള്ള അപാരമായ ഖ്യാതിക്ക് യാതൊരു കുറവും ഉണ്ടാകയില്ല" എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.

അമേരിക്കയിലും ബ്രിട്ടണിലും വാണിജ്യ വിദ്യാഭ്യാസത്തിന് നൽകുന്ന സ്ഥാനമാനം.

ബ്രിട്ടീഷ്സൎവ്വകലാശാലകളിൽ പലതിലും വാണിജ്യ വിദ്യാഭ്യാസപരീക്ഷകളും സ്ഥാനമാനങ്ങളും ഏൎപ്പെടുത്തിക്കഴിഞ്ഞിട്ടിപ്പോൾ ആറു കൊല്ലമായിരിക്കുന്നതിനാൽ, വാണിജ്യവിദ്യാഭ്യാസത്തിനു സൎവ്വകലാശാലകൾ അനുമതി നൾക്കേണ്ടതൊ അല്ലയൊ എന്നുള്ള ചോദ്യത്തിനു തൃപ്തികരമാംവിധം സമാധാനം ലഭിച്ചിരിക്കുന്നു. ലണ്ടൺ, ബൎമിങ്ങ്ഹാം, മാൻചസ്റ്റർ എന്നീ പട്ടണങ്ങളിലെ സൎവ്വകലാശാലകൾ വാണിജ്യവിദ്യാഭ്യാസത്തിൽ ബി.സി., എം. സി. എന്നീ പരിക്ഷകളും അവയ്ക്കു തയ്യാറാകുവാൻ ആദ്യം മുതൽ വേണ്ട പാഠവിഷയങ്ങളും ക്ലുസ്സുകളും ഏൎപ്പെടുത്തീട്ടുണ്ട്. മറ്റു സൎവ്വകലാശാലകളിലെ വാണിജ്യപരീക്ഷകൾക്ക് ഏകദേശം തുല്യമായി, "മിതവ്യയഭ്യാസപരീക്ഷ" എന്ന് ഒരു ഡിഗ്രി, "കേംബ്രിഡ്ജ്" സൎവ്വകലാശാലയും ഏൎപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. വാണിജ്യവിദ്യാഭ്യാസം മാനസസംസ്കരണത്തിന് അഭിവൃദ്ധിയെ ചെയ്യുന്നില്ലെന്നും അതിനാൽ സൎവ്വകലാശാലയുടെ അംഗീകാരത്തിന് അതു യോഗ്യമായിട്ടുള്ളതല്ലെന്നും, ഇന്ത്യയിലെ സൎവ്വകലാശാലപ്രവൎത്തകന്മാൎക്ക്, ഇനിമേലാൽ വാദിക്കുവാൻ നിവൃത്തിയില്ല. ഇംഗ്ലാണ്ടിനു ഗുണമായിട്ടുള്ളത് ഇന്ത്യയ്ക്കു, ഗുണമായി വരണമെന്നില്ലെന്നു പക്ഷെ അനുകമ്പാവിഹീനന്മാരായ ചില കൂട്ടർ സാധിക്കുവാൻ ശ്രമിക്കുമായിരിക്കാം. എന്നാൽ പരമാൎത്ഥം പറയുന്നതാണെങ്കിൽ, ബ്രിട്ടീഷ് സൎവ്വകലാശാലയിൽ വാണിജ്യവിദ്യാഭ്യാസസംബന്ധമായി ഒരു ഡിഗ്രി ഏൎപ്പെടുത്തുന്നതിന് എത്രയോ മുമ്പുതന്നെ, ഇന്ത്യൻ സൎവ്വകലാശാലക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/162&oldid=166603" എന്ന താളിൽനിന്ന് ശേഖരിച്ചത്